DustbinMedia

2 വയസുകാരന്‍ ഡിസ്‌ക് ജോക്കി- ഡിജെ എജെയുടെ പ്രകടനം കണ്ടുനോക്കൂ

2 വയസുകാരന്‍ ഡിസ്‌ക് ജോക്കി- ഡിജെ എജെയുടെ പ്രകടനം കണ്ടുനോക്കൂ ജൊഹാന്നസ്ബര്‍ഗ്- ഇതുവരെ അക്ഷരങ്ങള്‍ കൂട്ടി വാക്കുകള്‍ പറയാന്‍ പഠിച്ചിട്ടില്ലാത്ത ഒരു രണ്ടുവയസുകാരന്‍ ഡിസ്‌ക് ജോക്കിയാണ് ഇപ്പോള്‍ സംഗീത ലോകത്തെ സംസാര വിഷയം. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ട് വയസുകാരന്‍ ഒരട്ടില്‍വെ ഹ്ലോങ്വാനെ എന്ന ഡിജെ എജെ കഴിഞ്ഞദിവസം ഷോപ്പിങ് മാളില്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരട്ടില്‍വെയുടെ അമ്മ റെഫിലൊ മരുമൊ മകനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ അച്ഛന്‍ ഗ്ലെന്‍ ഹ്ലോങ്വാനെ ഒരു ഐപാഡ് വാങ്ങിയതാണ് വഴിത്തിരിവായത്. ഡിസ്‌ക് ജോക്കിയാകാന്‍ ഏറെ താത്പര്യമുള്ള ഗ്ലെന്‍ അതിനുള്ള ഒരു ആപ്ലിക്കേഷനും ഐപാഡില്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. കുഞ്ഞ് ഒരട്ടില്‍വെ ഒരു വയസ് ആകും മുമ്പ് തന്നെ ഈ ആപ്ലിക്കേഷനില്‍ തന്റെ സംഗീത വാസന പ്രകടിപ്പിച്ചു തുടങ്ങി. പിന്നീട് യഥാര്‍ഥത്തിലുള്ള ഡിസ്‌ക് ജോക്കിയിങ് ഉപകരണത്തിലും ഒരട്ടില്‍വെ തന്റെ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments