DustbinMedia

പര്‍ദയുടെ പ്രപഞ്ചം

മതം എന്ന ചട്ടക്കൂടില്‍ നിന്ന് പുറത്തുചാടാന്‍ വെമ്പി നില്‍ക്കുകയാണ് ഈ വസ്ത്രം. അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും കുടുതല്‍ ഉപഭോക്താക്കള്‍ മുസ്ലിം ഇതര സമുദായങ്ങളില്‍ നിന്നായിരിക്കും. അതോടെ സാരിക്കും ചുരിദാറിനും ശേഷം സര്‍വ്വരും അംഗീകരിക്കുന്ന വസ്ത്രമായി പര്‍ദ മാറുകയും ചെയ്യും.

പര്‍ദക്കുള്ളില്‍ സ്ത്രീ വീര്‍പ്പുമുട്ടുകയാണോ തുള്ളിച്ചാടുകയാണോ. ഉടലും തലയും കറുത്ത· തുണിയില്‍ മൂടികെട്ടി പൊരിവെയിലില്‍ നടന്നുപോകുന്ന യുവതിയുടെ ചിത്രം മുന്നില്‍ വച്ച് എത്രനേരം വേണമെങ്കിലും തര്‍ക്കിക്കാം. പക്ഷേ ഇപ്പോള്‍ ഇതിലും കൂലങ്കഷമായി ചര്‍ച്ചചെയ്യപ്പെടുന്നത് മറ്റൊരു കാര്യമാണ്. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പര്‍ദ എങ്ങനെ നിര്‍മിക്കാം. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നും. ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. പക്ഷേ പര്‍ദ കമ്പനികളിലെ ജീവനക്കാര്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടിവരുന്നത് ഈ ചോദ്യമാണ്. കേരളത്തില്‍ വസ്ത്രങ്ങള്‍ക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ക്കൊന്നും ഇത് അത്ഭുതമല്ല. കാരണം പണ്ട് മുണ്ടും റൗക്കയുമായിരുന്നു ശരാശരി മലയാളി സ്ത്രീയുടെ പതിവ് വേഷം. വിശേഷദിവസങ്ങളില്‍ ഹൈന്ദവര്‍ സെറ്റുടുക്കും. മുസ്ലീംകള്‍ കാച്ചിമുണ്ടും കുപ്പായവും ധരിക്കും. ചട്ടയും മുണ്ടും ക്രൈസ്തവരും ശീലമാക്കി. പക്ഷേ, കാലം മാറിയപ്പോള്‍ ഓരോ വിഭാഗത്തിലെയും യുവതലമുറ പാരമ്പര്യത്തില്‍ കടിച്ചുതൂങ്ങുകയല്ല ചെയ്തത്. പകരം പാവാടയും ബ്ളൗസും മിഡിയും ടോപ്പും സാരിയും സ്ളീവ് ലെസ് ബ്ളൗസും നൈറ്റിയും ചുരിദാറും ജീന്‍സും കുര്‍ത്തയുമൊക്കെ അവര്‍ പരീക്ഷിച്ചു. പക്ഷേ ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഇഷ്ടപ്പെട്ടത് രണ്ട് തരം വേഷങ്ങളാണ്, വീട്ടിനുള്ളില്‍ നൈറ്റി, പുറത്ത·് ചുരിദാര്‍.  ഇതെക്കുറിച്ചൊക്കെ ചരിത്രകാരന്‍മാര്‍ക്കും മന:ശാസ്ത്രജ്ഞര്‍ക്കും പലതും പറയാനുണ്ടായിരിക്കും. പക്ഷേ, വഴിയില്‍ കാണുന്ന പത്ത·് പെണ്ണുങ്ങളെ പിടിച്ചുനിര്‍ത്ത·ി ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ - ഞങ്ങള്‍ക്ക് സൗകര്യമെന്ന് തോന്നിയ വേഷം ഞങ്ങള്‍ ഇടുന്നു.

 

മതപരമായ കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ചുരിദാറിന്‍െറ സുരക്ഷിതത്വവും നൈറ്റിയുടെ സ്വാതന്ത്ര്യവുമാണ് പര്‍ദയില്‍ പുതുതലമുറ കാണുന്നത്. പര്‍ദയിലെ പോക്കറ്റിലാണ് എല്ലാവരുടെയും കണ്ണ്. മൊബെല്‍ഫോണ്‍ മുതല്‍ ചില്ലറപൈസ വരെ സുഖമായി സൂക്ഷിക്കാം. പിന്നെ രണ്ടുകൈയ്യും വീശി നടക്കാം. 
ഫാഷന്‍ ലോകത്ത് പര്‍ദ ഒറ്റക്കല്ല. സ്കാര്‍ഫും ഹിജാബും ഒക്കെ ചേരുമ്പോഴെ പര്‍ദ മൊഞ്ചത്തിയാവൂ. പക്ഷേ ഇക്കാര്യത്തില്‍ വിദേശികളുടെ ഏഴയലത്ത·് നമ്മളത്തെില്ല. അതിനാല്‍ ഇത്തരം സാധനങ്ങള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്താണ് പര്‍ദ നിര്‍മാതാക്കള്‍ മലയാളി യുവതികളെ തൃപ്തിപ്പെടുത്തുന്നത്. ചൈന, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് ആക്സസറീസ് എത്തുന്നുണ്ട്.  ഈ ദേശങ്ങളില്‍ പുതിയ ഫാഷന്‍ പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്കകം കേരളത്തിലും അവ വന്നിരിക്കും. ഇതൊക്കെ ഇവിടെ വിറ്റുപോകുമോയെന്നാണ് ചോദ്യമെങ്കില്‍ നമുക്ക് ഇന്തോനേഷ്യന്‍ ഹിജാബിനെക്കുറിച്ച് അന്വേഷിക്കാം. മൂന്ന് വര്‍ഷം മുമ്പാണ് ഇന്തോനേഷ്യക്കാര്‍ ഉപയോഗിക്കുന്ന പ്രത്യേകതരം ഹിജാബ് ഇവിടെ അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനകം 100000 എണ്ണം വിറ്റുപോയിയെന്ന് വിവിധ പര്‍ദ കമ്പനികള്‍ അവകാശപ്പെടുന്നു. അതിനും രണ്ടു വര്‍ഷം മുമ്പ് വന്ന പേര്‍ഷ്യന്‍ പര്‍ദയുടെ സ്ഥിതിയും ഇതുതന്നെ. ചുരിദാറിനോട് എറെ സാമ്യമുള്ള ഇതില്‍ കണ്ണുവക്കാത്ത· യുവതികള്‍ കേരളത്തിലില്ല.  മാറ്റത്തിന്‍െറ സൂചനകള്‍ നല്‍കി ഡിസൈനര്‍ പര്‍ദകള്‍ എന്നൊരു പ്രത്യേക വിഭാഗം തുണിക്കടകളില്‍ പ്രത്യക്ഷപ്പെട്ടത് 2011 തുടക്കത്തിലാണ്. 
നമ്മുടെ നാട്ടില്‍ പര്‍ദക്ക് ഇത്രയധികം സ്വീകാര്യത കിട്ടിത്തുടങ്ങിയിട്ട് എട്ട് വര്‍ഷം മാത്രമെയായിട്ടുള്ളു. ആവശ്യക്കാര്‍ ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. വേണ്ടത്ര ഉല്‍പന്നം കൊടുക്കാനാവുന്നില്ല എന്നതാണ് കമ്പനികള്‍ നേരിടുന്ന പ്രശ്നം. മിക്ക കമ്പനികളും കമ്പ്യൂട്ടര്‍ നിയന്ത്രിതമായ യന്ത്രങ്ങളിലാണ് ഇപ്പോള്‍ പര്‍ദകള്‍ നിര്‍മിക്കുന്നത്. തായ്വാനും ജപ്പാനും ചൈനയുമൊക്കെയാണ് ഈ യന്ത്രങ്ങളുടെ സ്വദേശം. ഫാഷന്‍ തരംഗങ്ങള്‍ നിരീക്ഷിക്കാനും നടപ്പില്‍ വരുത്താനും കമ്പനികള്‍ മുഴുവന്‍ സമയ ഡിസൈനര്‍മാരെയും ക്വാളിറ്റി കണ്‍ട്രോളര്‍മാരെയും നിയമിച്ചിരിക്കുന്നു. നാല് മീറ്റര്‍ തുണി ഇവര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതനുസരിച്ചിരിക്കും കമ്പനിയുടെ വിജയം. ശരീരത്തിന്‍െറ രൂപഭംഗി നിലനിര്‍ത്തുന്നതല്ളെങ്കില്‍ യുവതികള്‍ തിരിഞ്ഞുനോക്കില്ല. പക്ഷേ രൂപഭംഗിയും കൊണ്ടുചെന്നാല്‍ മുതിര്‍ന്നവര്‍ നെറ്റിചുളിക്കും. പര്‍ദയുണ്ടാക്കല്‍ പിള്ള കളിയല്ളെന്ന് ചുരുക്കം. പലനിറമുണ്ടെങ്കിലും കറുമ്പി പര്‍ദയാണ് രാജ്ഞി. തിളങ്ങുന്ന കല്ലുകളുടെ വിന്യാസവും മനോഹരമായ എംബ്രോയിഡറിയുമാണ് കറുത്ത· പര്‍ദയെ സുന്ദരിയാക്കുന്നത്. പര്‍ദയിലെ സ്റ്റോണ്‍വര്‍ക്കുകള്‍ ഇപ്പോള്‍ യന്ത്രങ്ങളാണ് ചെയ്യുന്നത്. കൊറിയന്‍ നിര്‍മിതമാണ് മിക്ക സ്റ്റോണ്‍ പഞ്ചിംഗ് മെഷ്യനുകളും. ആവശ്യമുള്ള ഡിസൈന്‍ കമ്പ്യൂട്ടറിന് നല്‍കിയാല്‍ യന്ത്രം അത് തുണിയില്‍ വൃത്തിയായി ചെയ്ത് കാണിക്കും.‘കൊറിയന്‍ പീച്ച്’ എന്ന പ്രത്യേകതരം തുണി കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത് 600 മുതല്‍ 5000 രൂപ വരെയുള്ള പര്‍ദയാക്കും. കട്ടിംഗ്, എംബ്രോയിഡറി, സ്റ്റോണ്‍ഫിക്സിംഗ് എന്നിവയൊക്കെ യന്ത്രം ചെയ്യും. പക്ഷേ തയ്ക്കാന്‍ ആളുകള്‍ തന്നെയിരിക്കണം. കമ്പ്യൂട്ടറിന്‍െറ ആധുനികതക്കൊപ്പം പാരമ്പര്യവും മുറുകെപിടിച്ചാണ് പര്‍ദകളുടെ യാത്ര. കൈവേലയില്‍ മാത്രം വിടരുന്ന ഇനങ്ങളും മിക്ക കമ്പനികള്‍ക്കുമുണ്ട്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലുള്ള പരമ്പരാഗത കരകൗശല വിദഗ്ധര്‍ കേരളത്തിലത്തെി പര്‍ദകളില്‍ മാത്രം ചിത്രപ്പണികള്‍ നടത്തുന്നുണ്ട്. ഈ പണി മറ്റാര്‍ക്കും അത്ര എളുപ്പമല്ല. പണ്ട് ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് വന്നിരുന്ന പര്‍ദ ഇപ്പോള്‍ കേരളത്തില്‍ നിന്ന്്  കുവൈറ്റിലേക്കും മാലദ്വീപിലേക്കും കയറ്റുമതി ചെയ്യുകയാണെന്നറിയുമ്പോള്‍ പര്‍ദ എവിടെയത്തെി എന്ന് മനസിലാകും. മതം എന്ന ചട്ടക്കൂടില്‍ നിന്ന് പുറത്തുചാടാന്‍ വെമ്പി നില്‍ക്കുകയാണ് ഈ വസ്ത്രം. അങ്ങനെ സംഭവിച്ചാല്‍ ഏറ്റവും കുടുതല്‍ ഉപഭോക്താക്കള്‍ മുസ്ലിം ഇതര സമുദായങ്ങളില്‍ നിന്നായിരിക്കും. അതോടെ സാരിക്കും ചുരിദാറിനും ശേഷം സര്‍വ്വരും അംഗീകരിക്കുന്ന വസ്ത്രമായി പര്‍ദ മാറുകയും ചെയ്യും. 

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments