DustbinMedia

പള്‍സര്‍ എസ്.എസ്

9500 ആര്‍.പി.എമ്മില്‍ 23.52 പി.എസ് കരുത്തും 8000 ആര്‍.പി.എമ്മില്‍ 18.3 എന്‍.എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ആറു സ്പീഡ് ഗിയര്‍ബോക്സുമുണ്ടാകും.

കെടിഎമ്മിന്‍െറ ആര്‍സി സൂപ്പര്‍ സ്പോര്‍ട്ട് സീരീസിനെ അനുകരിച്ച് പള്‍സര്‍ എസ്.എസ് അഥവാ സൂപ്പര്‍ സ്പോര്‍ട്സ് 200 കൊണ്ടുവരുന്നു. പള്‍സര്‍ 200 എന്‍ എസിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ബൈക്കാണിത്. ട്വിന്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകളും ഡേടൈം റണ്ണിങ് ലൈറ്റുകളുമൊക്കെ അധികം നല്‍കിയിട്ടുണ്ട്. എന്‍എസിലെ ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ നാല് വാല്‍വ് എസ്.ഒ.എച്ച്.സി 199.5 സി.സി എന്‍ജിന്‍തന്നെയാണ് എസ്എസിനും. 9500 ആര്‍.പി.എമ്മില്‍ 23.52 പി.എസ് കരുത്തും 8000 ആര്‍.പി.എമ്മില്‍ 18.3 എന്‍.എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ആറു സ്പീഡ് ഗിയര്‍ബോക്സുമുണ്ടാകും. എസ്എസ് 400 സിഎസ് 400 തുടങ്ങിയ മോഡലുകള്‍ ഇറങ്ങാന്‍ ഒരുങ്ങുകയാണ് ബജാജ്. ഫുള്‍ഫെയറിംഗോടുകൂടി ബജാജ് ആദ്യമായി ഇറക്കുന്ന ബൈക്കാണ് സൂപ്പര്‍ സ്പോര്‍ട്സ്. ആര്‍സി എന്ന സീരീസില്‍ ഫുള്‍ഫെയറിംഗ് ബൈക്കുകള്‍ ഇറക്കാനുള്ള ഒരുക്കത്തിലാണ് കെടിഎമ്മും. ഒന്നേകാല്‍ ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന സൂപ്പര്‍സ്പോര്‍ട്സിന്‍െറ എതിരാളി ഹോണ്ട സിബിആര്‍250ആര്‍ ആയിരിക്കും. 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments