DustbinMedia

യുഎഇയെ സിംബാബ്വെ കീഴടക്കി- മലയാളിയായ കൃഷ്ണചന്ദ്രന് 34 റണ്‍സും 1 വിക്കറ്റും

നെല്‍സണ്‍- ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി മത്സരത്തില്‍ യുഎഇയെ സിംബാബ്വെ നാല് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത യുഎഇ 7 വിക്കറ്റിന് 285 റണ്‍സ് നേടി. 12 പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്വെ ലക്ഷ്യത്തിലെത്തി (286). 76 റണ്‍സോടെ പുറത്താകാതെ നിന്ന സീന്‍ വില്യംസും 46 റണ്‍സ് നേടിയ ഓപ്പണര്‍ സിക്കന്ദര്‍ റാസയും 42 റണ്‍സ് നേടി ക്രെയ്ഗ് ഇര്‍വിനും സിംബാബ്വെയുടെ വിജയശില്‍പ്പികള്‍.

 യുഎഇക്കായി 67 റണ്‍സ് നേടിയ ഷൈമാന്‍ അന്‍വര്‍ ടോപ് സ്‌കോററായി. യുഎഇയുടെ മലയാളി താരം കൃഷ്ണചന്ദ്രന്‍ വണ്‍ഡൗണായിറങ്ങി 34 റണ്‍സ് നേടുകയും 1 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. സുനില്‍ വത്സനും എസ്. ശ്രീശാന്തിനും ശേഷം ലോകകപ്പില്‍ കളിക്കുന്ന മൂന്നാമത്തെ മാത്രം മലയാളിയാണ് കൃഷ്ണ ചന്ദ്രന്‍. പാലക്കാട്ട് സ്വദേശിയാണ് കൃഷ്ണചന്ദ്രന്‍.  ജയത്തോടെ പൂള്‍ ബിയില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സിംബാബ്വെ 2 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments