DustbinMedia

മോഡി മേയില്‍ ചൈനയിലേക്ക്

ചൈനയിലെ ഇന്ത്യന്‍ സമൂഹവുമായി സുഷമ സ്വരാജ് ഇന്ന് കൂടിക്കാഴ്ച നടത്തി.

ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ചൈനയോട് സൗഹൃദ ബന്ധം ദൃഢമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വര്‍ഷം മേയില്‍ ചൈന സന്ദര്‍ശിക്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. റഷ്യ- ഇന്ത്യ- ചൈന ചര്‍ച്ചകള്‍ക്കായി ഇപ്പോള്‍ ചൈന സന്ദര്‍ശിക്കുന്ന സുഷമ സ്വരാജ് ഇക്കാര്യം ചൈനീസ് ഉന്നതരെ അറിയിച്ചു. ഇന്നാണ് സുഷമ ചൈനാ സന്ദര്‍ശനം ആരംഭിച്ചത്.

  ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാക്കുകയും മോഡിയുടെ വരവിന് അരങ്ങൊരുക്കുകയുമാണ് തന്റെ ചൈന സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സുഷമ അറിയിച്ചു. ചൈനയിലെ ഇന്ത്യന്‍ സമൂഹവുമായി സുഷമ സ്വരാജ് ഇന്ന് കൂടിക്കാഴ്ച നടത്തി. മോഡിയുടെ ആശയമായ മേക്ക് ഇന്‍ ഇന്ത്യക്ക് പരമാവധി പിന്തുണ നല്‍കണമെന്ന് സുഷമ സ്വരാജ് ഇവരോട് അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ നിക്ഷേപത്തിന് ലക്ഷ്യമിടുന്ന ചൈനീസ് കമ്പനികളോട് മോഡി ഗവണ്‍മെന്റ് കൂടുതല്‍ ഉദാരമായ നിലപാട് സ്വീകരിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.

  കഴിഞ്ഞയാഴ്ച ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ ചൈന കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഈ പ്രശ്‌നം ഒത്തുതീര്‍ക്കുകയും സുഷമ സ്വരാജിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായി കരുതുന്നു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments