DustbinMedia

ഒബാമ മിഷേലിനൊപ്പം ഇന്ത്യയിലേക്ക് തിരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണ പ്രകാരം റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനും കൂടിയാണ് ഒബാമ ഇന്ത്യയിലേക്ക് എത്തുന്നത്.

ന്യൂഡല്‍ഹി: മൂന്ന് ദിനം നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഭാര്യ മിഷേല്‍ ഒബാമയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്ന് എയര്‍ ഫോഴ്‌സ് വണ്‍ എന്ന പ്രത്യേക വിമാനത്തിലാണ് ഒബാമ യാത്ര പുറപ്പെട്ടത്. നാളെ രാവിലെ പത്തിന് ഡല്‍ഹിയിലെ എയര്‍ ഫോഴ്‌സ് പാലം സ്റ്റേഷനില്‍ ഒബാമയെയും വഹിച്ച് ഈ വിമാനമെത്തും. ഇന്ത്യ യാത്രക്കിടെ ജര്‍മനിയിലെ റംസ്റ്റെയ്‌നില്‍ ഒബാമയും സംഘവും വിശ്രമിക്കും.

  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണ പ്രകാരം റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനും കൂടിയാണ് ഒബാമ ഇന്ത്യയിലേക്ക് എത്തുന്നത്. 27ന് മിഷേലിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനുള്ള ഒബാമയുടെ പദ്ധതി റദ്ദാക്കിയിരുന്നു. സൗദി അറേബ്യയിലെ അബ്ദുള്ള രാജാവിന്റെ മരണത്തെത്തുടര്‍ന്ന് അവിടെ സന്ദര്‍ശനം നടത്താനാണ് ഈ നടപടിയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. 27ന് രാവിലെ തന്നെ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കാനാണ് തീരുമാനം.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments