DustbinMedia

3.79 ലക്ഷത്തിന് 7 സീറ്റര്‍ ഗൊ പ്ലസുമായി ഡാറ്റ്‌സണ്‍, 20 കിലോമീറ്റര്‍ മൈലേജും- എര്‍ട്ടിഗയ്ക്കും മൊബിലിയോയ്ക്കും വെല്ലുവിളി

5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണുള്ളത്. അഞ്ച് നിറങ്ങളില്‍ ലഭിക്കും. ചുവപ്പ്, ഗോള്‍ഡ്, വെള്ള, സില്‍വര്‍, ബ്രോണ്‍സ് ഗ്രേ. 2 വര്‍ഷം വാറന്റിയുമുണ്ട്.

മുംബൈ
കോംപാക്ട് എംപിവി (മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ വെറും 3.79 ലക്ഷത്തിന്റെ 7 സീറ്റര്‍ കാര്‍ ഡാറ്റ്‌സണ്‍ ഗൊ പ്ലസ് നിസാന്‍ അവതരിപ്പിച്ചു. മാരുതി എര്‍ട്ടികയും ഹോണ്ട മൊബിലിയോയും അടക്കി വാഴുന്ന ഈ മേഖലയില്‍ വിലക്കുറവും ഇന്ധന ക്ഷമതയും മുഖമുദ്രയാക്കി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ തരംഗം സൃഷ്ടിക്കുകയാണ് നിസാന്റെ ലക്ഷ്യം.

 

  നാല് മീറ്ററില്‍ തൊട്ടുതാഴെ (3.995 മീറ്റര്‍) നീളം മാത്രമാണ് ഗൊ പ്ലസിനുള്ളത്. 4 മീറ്ററില്‍ താഴെ നീളം കുറച്ചതിനാല്‍ എക്‌സൈസ് തീരുവ കുറക്കാനും അതുവഴി വിലക്കുറവ് നല്‍കാനും കമ്പനിക്ക് കഴിഞ്ഞു. ആവശ്യമെങ്കില്‍ മൂന്നാം നിര സീറ്റ് ഉപയോഗിക്കാം. ഇല്ലെങ്കില്‍ മടക്കിവയ്ക്കാം. 1.635 മീറ്റര്‍ വീതിയുണ്ട്. ഡാറ്റ്‌സന്റെ ഗൊയുടെ അതേ മുഖമാണ് ഗൊ പ്ലസിനും. ഗ്രില്ലും ഹെഡ്‌ലാമ്പും എല്ലാം അതുപോലെ തന്നെ. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണുള്ളത്. അഞ്ച് നിറങ്ങളില്‍ ലഭിക്കും. ചുവപ്പ്, ഗോള്‍ഡ്, വെള്ള, സില്‍വര്‍, ബ്രോണ്‍സ് ഗ്രേ. 2 വര്‍ഷം വാറന്റിയുമുണ്ട്.

ഡീസല്‍ എഞ്ചിനില്ലെന്നതാണ് പ്രധാന ന്യൂനത. 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടറാണുള്ളത്.

താരതമ്യം
മാരുതി എര്‍ട്ടിഗ ,  ഹോണ്ട മൊബിലിയോ, ഡാറ്റ്‌സണ്‍ ഗൊ പ്ലസ്
ഡൈമെന്‍ഷന്‍
നീളം  4.265 മീറ്റര്‍,  4.388 മീറ്റര്‍,  3.995 മീറ്റര്‍
വീതി 1.695 മീ, 1.683 , 1.635
ഉയരം 1.685 മീ, 1.603 , 1.490
ബൂട്ട് സ്‌പേസ്  135 ലിറ്റര്‍, 223, 347 (മൂന്നാം നിര മടക്കിവച്ചാല്‍)

എഞ്ചിന്‍
കപാസിറ്റി (സിസി)  1343, 1497, 1198
മാക്‌സിമം പവര്‍ 95@6000, 119@6600, 68@5000
മാക്‌സിമം ടോര്‍ക്ക് 130@4000, 145@4600, 104@4000
ഇന്ധന ക്ഷമത 16.02 കിലോമീറ്റര്‍, 17.3, 20.62

വില
5.98-7.59 ലക്ഷം, 6.74- 9.75 ലക്ഷം, 3.79- 4.61 ലക്ഷം.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments