DustbinMedia

ബസോടിക്കുന്നതിനിടെ ഡ്രൈവറുടെ നാടോടിനൃത്തം- യാത്രക്കാരുടെ ജീവന് പുല്ലുവില, വീഡിയോ കണ്ടുനോക്കൂ

ബസ് 100 മൈല്‍ വേഗം അടുപ്പിച്ച് പായുമ്പോഴുള്ള ഡ്രൈവറുടെ ഈ അതിസാഹസത്തിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ റെക്കോഡ് ചെയ്തു. ആ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വന്‍ ഹിറ്റായും മാറിയിരിക്കുന്നു

നൂറോളം യാത്രക്കാരുമായി പോയ ബസ്സില്‍ പാട്ടുവച്ചാല്‍ എന്ത് സംഭവിക്കും. പ്രത്യേകിച്ചൊന്നും സംഭവിക്കില്ല, യാത്രക്കാര്‍ പാട്ട് ആസ്വദിച്ച് യാത്ര തുടരും എന്നാണോ ഉത്തരം. എങ്കില്‍ തെറ്റി. ബസ്സില്‍ മുഴങ്ങിയ നാടോടി നൃത്തഗാനത്തിനനുസരിച്ച് ബസ് ഡ്രൈവറും ചുവടുവയ്ക്കുകയായിരുന്നു. ഇവിടെയെങ്ങുമല്ല, അങ്ങ് തുര്‍ക്കിയിലാണ് ഈ സംഭവം നടക്കുന്നത്.

  ബസ് 100 മൈല്‍ വേഗം അടുപ്പിച്ച് പായുമ്പോഴുള്ള ഡ്രൈവറുടെ ഈ അതിസാഹസത്തിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ റെക്കോഡ് ചെയ്തു. ആ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വന്‍ ഹിറ്റായും മാറിയിരിക്കുന്നു. ഇസ്താംബൂളിലെ ഹൈവേയിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

  മെറ്റിന്‍ കന്‍ഡെമിര്‍ എന്ന ബസ് ഡ്രൈവറാണ് വീഡിയോയിലെ നായകന്‍. വീഡിയോ ഹിറ്റായതോടെ തുര്‍ക്കി പോലീസിന് ഡ്രൈവര്‍ക്കെതിരേ നടപടി കൈക്കൊള്ളേണ്ടതായും വന്നു. ഡ്രൈവര്‍ക്കെതിരേ 80 ഡോളര്‍ പിഴശിക്ഷ വിധിച്ചു. കൂടാതെ ലൈസന്‍സും റദ്ദാക്കി. പത്ത് വര്‍ഷമായി ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് മെറ്റിന്‍. നേരത്തേ ഇസ്താംബൂളില്‍ തന്നെ ഒരു ബസ് ഡ്രൈവറെ ഉത്തരവാദിത്തമില്ലായ്മയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹൈവേയിലൂടെ വണ്ടി ഓടിക്കുന്നതിനിടെ പുസ്തകം വായിച്ചതിനായിരുന്നു നടപടി!

http://www.youtube.com/watch?v=QW_tloLy_Rk

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments