DustbinMedia

ഗിനിപ്പന്നിയാണോ നിങ്ങള്‍ - നമ്മുടെ നാട്ടിലെ മരുന്ന് പരീക്ഷണങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പ്

ഗവേഷണ വിഷയത്തിന്‍െറ ഗുണദോഷങ്ങളെകുറിച്ച് ആ വിഷയത്തില്‍ പാണ്ഡിത്യമുള്ളവര്‍ ആലോചിക്കട്ടെ. ഇവിടെ സംശയം മറ്റൊന്നാണ്. ഈ പരീക്ഷണങ്ങളെക്കുറിച്ച് അല്ളെങ്കില്‍ നടന്നുകൊണ്ടിരിക്കുന്നവയെ കുറിച്ചു രോഗികള്‍ക്ക് വല്ല അറിവും ഉണ്ടായിരുന്നോ?

കെ. മഞ്ജുള

 

നിസാരമെന്ന് കരുതുന്ന ഒരു രോഗം ആശുപത്രിയില്‍ എത്തിയ ശേഷം വഷളാകുന്നുണ്ടോ. ഡോക്ടര്‍ തരുന്ന പലതരം മരുന്ന് കഴിച്ചിട്ടും അസുഖം കുറയാത്ത സ്ഥിതിയുണ്ടോ. പരിശോധനകള്‍ക്കായി രക്തമെടുക്കലും മറ്റും കൂറച്ച് കുടുതലാണെന്ന് തോന്നുന്നുണ്ടോ. എങ്കില്‍ കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണ്. കാരണം നിങ്ങളുടെ മുഖത്തിന് ഗിനിപന്നിയുടെ ചെറിയൊരു ഛായ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ചികില്‍സ നീണ്ടിട്ടും രോഗം കുറയാതെ വരുമ്പോള്‍ ആശുപത്രിക്കാര്‍ പറയും രോഗാണുക്കള്‍ അതിശക്തന്‍മാരായിട്ടുണ്ടെന്ന്. പഴയ മരുന്നുകൊണ്ടൊന്നും അവയെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. പുതിയ മരുന്ന് തന്നെവേണം. വൈദ്യശാസ്ത്രം റോക്കറ്റില്‍ സഞ്ചരിക്കുന്ന കാലമാണിത്. മനുഷ്യനടക്കം ദിനംപ്രതി ദുര്‍ബലനാകുമ്പോള്‍ എങ്ങനെയാണ് രോഗാണുക്കള്‍ മാത്രം ശക്തരാകുന്നത്. ഡോക്ടര്‍ പറയുന്നത് വിശ്വസിക്കുകയല്ലാതെ ഈ കാര്യങ്ങളില്‍ സാധാരണ മനുഷ്യന് വേറൊന്നും ചെയ്യാനില്ല. ചികില്‍സ ശരിയായ വിധമാണോ നടക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ യന്ത്രങ്ങളുമില്ല. പക്ഷേ ഒരു കാര്യം നമുക്ക് മനസിലാക്കാം മരുന്നുകള്‍ അടിക്കടി മാറിവരുന്നുണ്ട്. പക്ഷേ രോഗങ്ങള്‍ പഴയപോലെ വേഗം മാറുന്നില്ല. ജലദോഷം മുതല്‍ പേരറിയാത്ത, മരുന്നറിയാത്ത മാരകരോഗങ്ങളിലേതെങ്കിലും ഏതുനിമിഷവും തന്‍റെ ജീവനെടുത്തേക്കും എന്നു ഭയന്നു ജീവിക്കുന്ന മലയാളി മരുന്നുകമ്പനിക്കാരന്‍െറ എന്നല്ല എല്ലാവിധ ‘ഭാവിസുരക്ഷിതമാക്കല്‍’ വാഗ്ദാനക്കാരുടെയും കൈയിലെ കളിപ്പാട്ടമായിട്ടു കാലം കുറച്ചായി. എന്നാലോ ഈ പോക്കത്ര ശരിയല്ളെന്ന് ഓരോരുത്തര്‍ക്കും തോന്നുന്നുമുണ്ട്. ഒന്നു തുമ്മിയാല്‍ മരുന്നിനോടണോ വേണ്ടയോ എന്നു ചിന്തിക്കുന്നിടം വരെ അതത്തെിയെന്നത് നല്ലകാര്യം തന്നെ. അപ്പോഴും ചില സംശയങ്ങള്‍ ബാക്കിയാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തില്‍ ആരോഗ്യകരമായ പുരോഗതിയുണ്ടോ. പ്രത്യേകിച്ചും മരുന്നുകമ്പനികളും അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ക്ളിനിക്കല്‍ റിസര്‍ച്ചുകളും നിയന്ത്രിക്കുന്ന ആരോഗ്യരംഗത്ത് രോഗികളുടെ അവകാശങ്ങള്‍ എത്രമാത്രം സംരക്ഷിക്കപ്പെടുന്നുണ്ട്. 

 


ഒൗദ്യോഗികവും അനൗദ്യോഗികവുമായ കണക്കുകള്‍ പറയുന്നത് 2013-ല്‍ സുപ്രീം കോടതി നടത്തിയ ഇടപെടലിനുശേഷം ഇന്ത്യയില്‍ നടക്കുന്ന ക്ളിനിക്കല്‍ ട്രയല്‍ ഗണ്യമായി കുറഞ്ഞുവെന്നാണ്. ഇതിനൊപ്പം ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടത്തിയ പല മാരുന്നുഗവേഷണങ്ങളുടെയും വിശ്വാസ്യത അന്താരാഷ്ട്രതലത്തില്‍ വ്യാപകമായി ചോദ്യം ചെയ്യപ്പട്ടു. 2008-2013 കാലഘട്ടത്തില്‍ നടത്തിയ പരീക്ഷണത്തിലെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച യൂറാപ്യന്‍ യൂണിയന്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള ജി.വി.കെ. ബയോസയന്‍സ് എന്ന കോണ്‍ട്രാക്റ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍െറ (സിആര്‍ഒ) 700 ലധികം മരുന്നുകള്‍ നിരോധിക്കുകയും പ്രസ്തുത സ്ഥാപനത്തിലെ വിദഗ്ധരുടെ കഴിവിനെയും ഗവേഷണവിഷയത്തോടുള്ള സമീപനത്തെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. സുതാര്യതയാണ് ഈ രംഗത്തെ മറ്റൊരു പ്രശ്നമായി യൂറോപ്യന്‍ യൂണിയനു കീഴിലുള്ള കമ്മിറ്റി ഫോര്‍ മെഡിസിനല്‍ പ്രൊഡക്ട് ഫോര്‍ ഹ്യുമന്‍ യൂസ്  (സിഎച്ച്എംപി) ഉന്നയിച്ചത്.  സമാനമായ് ചോദ്യങ്ങള്‍, മരുന്നു ഗവേഷരംഗത്തെ സുതാര്യതയെകുറിച്ചു പലതവണ ഒന്നയിക്കപ്പെട്ടത്തിന്‍െറ പരിണിതഫലമായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. തുടര്‍ന്നു വന്ന നിയമഭേദഗതിക്കുശേഷം വിദേശികളും സ്വദേശികളുമായ നിരവധി മരുന്നുകമ്പനികള്‍ ഗവേഷണത്തിവേണ്ടി ഇന്ത്യ വിട്ട് പുതിയ തുരുത്തുകള്‍ തേടിപ്പോയി. കാരണമായി പറഞ്ഞത് കടുകട്ടി നിയമവും അതുണ്ടാക്കുന്ന കാലതാമസവുമാണ്. ഗവേഷണ നടത്തുന്നത് മനുഷ്യരാശിയുടെ ആത്യന്തിക നന്മയ്ക്കാണെങ്കില്‍ പിന്നെ രഹസ്യസ്വഭാവം എന്തിനെന്ന ചോദ്യത്തിനുമാത്രം മറുപടിയില്ല. ക്ളിനിക്കല്‍ ട്രയല്‍സ് രജിസ്ട്രി - ഇന്ത്യ (CTRI) സ്ഥാപിക്കപ്പെട്ടതുതന്നെ ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനാണ്. ഇവരുടെ രേഖകള്‍ പ്രകാരം കേരളത്തിലെ 11 ജില്ലകളിലെ വിവിധ ആശുപത്രികളില്‍ മരുന്നുഗവേഷണം നടക്കുന്നുണ്ട്. നിലവിലുള്ള നിയമം പറയുന്നത് മരുന്ന് പരീക്ഷണത്തിന് വിധേരാക്കും മുമ്പ് രോഗിയില്‍ നിന്നും അനുമതി എഴുതി വാങ്ങുകയും അതെകാര്യം audio, video recording നടത്തുകയും വേണം എന്നാണ്. 

TVM

Sree Chthira Thirunal Institute of Medical Science, Medical College Thiruvananthapuram, PRS Hospital Thiruvananthapuram, Chaitanya Eye Hospital, Kesavadasapuram, Sree Ramakrishna Asram Hospital, Ananthapuri Hospital & Research Institute, Regional Cancer Centre, Dinesh Prabhu Clinic, SP Fort Hospital, Sree Gokulam Medical Centre, SUT Hospital, Kerala Institute of Medical Science (KIMS), Health & Research Centre, Kumarapuram, Jyothydev Diabetics & Research Centre, Cosmopolitan Hospital, SK Hospital, Jagathy, NIMS Medicity, Meditrina Hospital, Pattom, R Clinic, 'Maidan Villa', 

Kollam

Padmavathy Medical Foundation, Riyas Clinc


Alappuzha

Medical College, KVM Multi Speciality Hospital


Pathanamthitta

Medical Trust Hospital, Kulanada


Kottayam

Carithas Hospital


Ernakulam

Amruta Hospital, Lourdes Hospital, Little Flower Hospital, Angamaly, Ernakulam Medical Centre, General Hospital, Lakeshore Hospital, Krishna Hospital, Kuruppampady, Maj Hospital, Edappally, PVS Hospital, Kaloor, Lakshmi Hospital, Diwans Road, SilverLine Hospital, Kadavanthra, PS Mission Hospital, Maradu, Mar Augustine Golden Jubilee Hospital, Mookkannoor, Madonna Hospital & Research Centre, Angamaly
Anwar memorial Hospital, Aluva ,CA Hospital, Desom, Co-op Medical College, Kalamassery, Charis Medical Mission, Muvattupuzha, Kannampallys Clinic, Kathrikadavu, Lakshmi Hospital, Perumbavoor 


Thrissur

Elite Hospital, Mother Hospital, Venkiteswran Clinic, WestFort Hospital, Jubilee Mision Medical College & Hospital

Palakkad

Welcare Hospital, Sai Nursing Home, Thankam hospital, West Yakkara 

Malappuram

MIMS Hospital, Alshifa Hospital, Perinthalmanna, Maulana Hospital

Kozhikode

Medical College, Baby Memorial Hospital, vasan Eye Care

Kannur

Dhanalakshmi Hospital, AKG Memorial Hospital, Nirwan Neuro Centre, Malabar Cancer Centre, Thalassery 


CTRI രേഖകളനുസരിച്ചു മുകളില്‍ പറഞ്ഞ ആശുപത്രികളില്‍ മരുന്നു ഗവേഷണം നടക്കുന്നുണ്ട്, അല്ളെങ്കില്‍ സമീപകാലത്ത് അത്തരത്തിലുള്ള മരുന്നുകമ്പനികളുമായി സഹകരിച്ചിട്ടുണ്ട്. ഗവേഷണ വിഷയത്തിന്‍െറ ഗുണദോഷങ്ങളെകുറിച്ച് ആ വിഷയത്തില്‍ പാണ്ഡിത്യമുള്ളവര്‍ ആലോചിക്കട്ടെ. ഇവിടെ സംശയം മറ്റൊന്നാണ്. ഈ പരീക്ഷണങ്ങളെക്കുറിച്ച് അല്ളെങ്കില്‍ നടന്നുകൊണ്ടിരിക്കുന്നവയെ കുറിച്ചു രോഗികള്‍ക്ക് വല്ല അറിവും ഉണ്ടായിരുന്നോ? കുഞ്ഞു ക്ളിനിക്കുമുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുണ്ട് ഗവേഷക വേഷത്തില്‍. മരുന്നു അത് ചെറിയ രോഗത്തിനുള്ളതായാലും മാരക രോഗത്തിനുള്ളതായാലും അറിയാനുള്ള അവകാശം രോഗിക്ക് നിഷേധിക്കുന്നത്  ധാര്‍മികത ആണോ. ഇക്കാര്യത്തില്‍ ആശുപത്രികളെ ചാക്കിട്ടുപിടിച്ചിരിക്കുന്ന മരുന്നു കമ്പനികള്‍ Alcon Laboratories, Glenmark Pharmaceuticals, Roche, Novo Nordisk India, Novartis Health Care, Sami Labs Ltd, Merck Serono, Emcure Pharmaceuticals, Troikka Pharmaceuticals, Piramal Life Science Ltd, Pharmacosmos AS, India Medtronic Private Limited. എന്നിവയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments