DustbinMedia

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള ആദ്യ പത്ത് ബൈക്കുകള്‍- ലിറ്ററിന് 102.50 കിലോമീറ്റര്‍ മുതല്‍ തുടങ്ങുന്നു...

ഇന്ധനക്ഷമത മുന്നില്‍ കണ്ട് ബൈക്കുകള്‍ വാങ്ങുന്നവരെ സഹായിക്കാനായി ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലഭ്യമായ ബൈക്കുകളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള ബൈക്കുകള്‍ കണ്ടെത്താന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി നടത്തിയ പഠനത്തിന്റെ ഫലം പുറത്തുവിട്ടു. ഇന്ധനക്ഷമത ഏറെയുണ്ടെന്ന് അവകാശപ്പെട്ട് പല കമ്പനികളും പുറത്തിറക്കിയ ചില ബൈക്കുകള്‍ക്ക് ആദ്യ പത്തില്‍ പോലും ഇടംലഭിച്ചില്ലെന്നത് ശ്രദ്ധേയം. ആദ്യ പത്തില്‍ ഇടംപിടിച്ച ഏഴ് ബൈക്കുകളും ഹീറോ മോട്ടോകോര്‍പ്പില്‍ നിന്നുള്ളതാണെന്നതാണ് രസകരം.

  ഹീറോ ഏറ്റവും പുതുതായി പുറത്തിറക്കിയ ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ലിറ്ററിന് 102.5 കിലോമീറ്റര്‍ മൈലേജ് ഈ ബൈക്ക് നല്‍കുന്നുവെന്ന് പഠനത്തില്‍ വ്യക്തമായി. ലോകത്തിലെ തന്നെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബൈക്കുമാണിത്.

1. ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട്- 102.50

 


                                           2. ബജാജ് പ്ലാറ്റിന ഇഎസ്- 96.90


3. ഹീറോ സ്‌പ്ലെന്‍ഡര്‍ പ്രൊ- 93.21
4. ഹീറോ സ്‌പ്ലെന്‍ഡര്‍ പ്രൊ ക്ലാസിക്- 93.21


                                                 5. ബജാജ് ഡിസ്‌കവര്‍ 100- 90.30

 

6. ഹീറോ സ്‌പ്ലെന്‍ഡര്‍ -എന്‍എക്‌സ്ജി- 89.04
7. ഹീറോ എച്ച്എഫ് ഡോണ്‍- 88.56
8. ഹീറോ എച്ച്എഫ് ഡെലുക്‌സ്- 88.56
9. ഹീറോ എച്ച്എഫ് ഡെലുക്‌സ് എകൊ- 88.56

                               10. ടിവിഎസ് സ്റ്റാര്‍ സ്‌പോര്‍ട്ട്- ഡ്യുറാലൈഫ്- 87.70

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments