DustbinMedia

ധൈര്യമായി കുട്ടിയെ പ്രസവിച്ചു വളര്‍ത്തു- അബോര്‍ഷന്‍ ആവശ്യപ്പെട്ട് സമീപിച്ച കൂട്ടബലാത്സംഗത്തിന്റെ ഇരയോട് കോടതിയുടെ നിര്‍ദേശം

അഹമ്മദാബാദ്- കൂട്ടബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ സ്ത്രീയോട് ധൈര്യമായി പ്രസവിച്ച് കുട്ടിയെ വളര്‍ത്താന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. സൗരാഷ്ട്രക്കാരിയായ യുവതിയാണ് ഏഴ് മാസമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വീട്ടില്‍ നിന്ന് തന്നെ ഏഴ് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയും പത്ത് മാസത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരന്തരം പീഢിപ്പിക്കുകയും ചെയ്തുവെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

 കൂട്ടബലാത്സംഗത്തിന്റെ ഫലമായുണ്ടാകുന്ന കുഞ്ഞിനെ ഭര്‍ത്താവും കുടുംബവും സ്വീകരിക്കില്ലെന്നും അതിനാല്‍ തന്നെ അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് 6 മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ കോടതി യുവതിയുടെ ആവശ്യം തള്ളി. അബോര്‍ഷന്‍ ചെയ്യാനുള്ള കാലം അവസാനിച്ചെന്നും അങ്ങനെ ചെയ്താല്‍ യുവതിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍ികയത്.

  ബലാത്സംഗത്തിന്റെ ഫലമായി ഗര്‍ഭം ധരിക്കേണ്ടി വരുന്നത് എത്ര മാത്രം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വ്യക്തമായി അറിയാം.  ആ അമ്മക്കും ജനിക്കുന്ന കുഞ്ഞിനും ഇന്ത്യയിലെ സാമൂഹിക ചുറ്റുപാടുകളില്‍ ഏറെ തിരസ്‌കരണങ്ങളും നേരിട്ടേക്കാം. എന്നാല്‍ ഇത്രയും വൈകിയതിനാല്‍ കുഞ്ഞിന് ജന്മം നല്‍കുകയല്ലാതെ മറ്റ് വഴികളില്ല. ധൈര്യപൂര്‍വം മുന്നോട്ട് പോയി കുഞ്ഞിന് ജന്മം നല്‍കണം- ജഡ്ജി ജെ.ബി. പര്‍ദിവാലയുടെ വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നു.

  ഈ സ്ത്രീക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത് തനല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കൂടാതെ സ്ത്രീക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments