DustbinMedia

ഇന്ദിരാ ഗാന്ധി താക്കോല്‍ ദാനം നടത്തിയ ആദ്യ മാരുതി 800 തുരുമ്പെടുത്ത് നശിക്കുന്നു

ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാണ കമ്പനിയായ മാരുതി ആദ്യമായി പുറത്തിറക്കിയ മാരുതി 800 കാര്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന ഹര്‍പാല്‍ സിങ്ങാണ് മാരുതി പുറത്തിറക്കിയ ഈ ആദ്യ കാര്‍ സ്വന്തമാക്കിയത്. 1983 ഡിസംബര്‍ 14ന് നടത്തിയ അതിഗംഭീര ചടങ്ങില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയില്‍ നിന്നാണ് ഹര്‍പാല്‍ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ദേശീയ മാധ്യമങ്ങളെല്ലാം ഹര്‍പാലിന്റെ ഈ അപൂര്‍വ നേട്ടം ആഘോഷിച്ചതോടെ ഹര്‍പാലും ഭാര്യ ഗുല്‍ഷന്‍ബീര്‍ കൗറും ആദ്യ മാരുതി കാറിന്റെ ഉടമകളെന്ന നിലയില്‍ സെലിബ്രിറ്റികളായും മാറി.

  2010ല്‍ ഹര്‍പാലും 2012ല്‍ ഗുല്‍ഷന്‍ബീറും മരിച്ച ശേഷം കാര്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു. ഇരുവരുടെയും വീടിന് സമീപത്ത് തുരുമ്പെടുത്ത് കിടക്കുകയാണ് ഒരുകാലത്ത് താരമായിരുന്ന ഈ കാര്‍. ഹര്‍പാല്‍- ഗുല്‍ഷന്‍ബീര്‍ കൗര്‍ ദമ്പതികളുടെ രണ്ട് പെണ്‍മക്കളും ഇരുവരും സ്വന്തം കുടുംബങ്ങള്‍ക്കൊപ്പം ഡല്‍ഹിയില്‍ തന്നെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് താമസം. ഗുല്‍ഷന്‍ബീറിന്റെ മരണശേഷവും ഇടക്കിടെ എത്തി കാര്‍ സ്റ്റാര്‍ട്ടാക്കി ഓടിക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അതും മുടങ്ങിയിരിക്കുകയാണെന്നും ഇവരുടെ മൂത്ത മരുമകന്‍ തേജീന്ദര്‍ അലുവാലിയ.

  മാരുതിയുടെ 25ാം വാര്‍ഷികം ആഘോഷികാഘോഷങ്ങളുടെ ഭാഗമായി കമ്പനി 2008ല്‍ ഈ കാര്‍ പ്രദര്‍ശിപ്പിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം പിന്നീട് തങ്ങളുടെ കമ്പനിയുടെ ഈ ആദ്യ കുട്ടിയെ തിരിഞ്ഞുനോക്കാന്‍ മാരുതി തയാറായിട്ടില്ല. കമ്പനിയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ കാര്‍ സംരക്ഷിക്കാന്‍ എന്തെങ്കിലും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ താത്പര്യമൊന്നും കാണിച്ചില്ലെന്നും അലുവാലിയ പറയുന്നു. എന്നാല്‍ കാര്‍ തിരികെ വാങ്ങാനാണ് കുടുംബം താത്പര്യപ്പെടുന്നതെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്ന് മാരുതി സുസുക്കി വക്താവ് അറിയിച്ചു.

  നറുക്കെടുപ്പിലൂടെയാണ് ഹര്‍പാല്‍ സിങ്ങിന് ആദ്യ കാര്‍ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചത്. രാജീവ് ഗാന്ധിയുടെ സുഹൃത്ത് കൂടിയായിരുന്നു ഹര്‍പാല്‍ സിങ്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഹര്‍പാലിനാണ് ആദ്യ കാര്‍ സ്വന്തമാക്കാനുള്ള അവസരം കിട്ടിയതെന്ന് അറിഞ്ഞപ്പോള്‍ ചടങ്ങിനെത്തിയിരുന്ന രാജീവ് ഗാന്ധി ഏറെ സന്തുഷ്ടനായെന്നും അലുവാലിയ പറയുന്നു.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments