DustbinMedia

മസ്രത്ത് ആലത്തെ അറസ്റ്റ് ചെയ്തു

ആലത്തെയും ഗീലാനിയെയും സര്‍ക്കാര്‍ കരുതല്‍ തടങ്കലിലുമാക്കിയിരുന്നു

ശ്രീനഗര്‍- കേന്ദ്രത്തില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ വിരുദ്ധ റാലി നടത്തിയ കുറ്റത്തിന് രാവിലെ 9 മണിയോടെയാണ് ആലത്തെ അറസ്റ്റ് ചെയ്തത്. റാലിയിലെത്തിയ വിഘടന വാദി നേതാവായ സയ്ദ് അലി ഷാ ഗീലാനിയെ ആലം പാക്കിസ്ഥാന്‍ പതാക വീശി സ്വാഗതം ചെയ്തുവെന്ന ആരോപണത്തിലാണ് അറസ്റ്റ്. എന്നാല്‍ താനിങ്ങനെ ചെയ്തിട്ടില്ലെന്ന് ആലം അവകാശപ്പെട്ടിരുന്നു.

  റാലിക്കിടെ പാക്കിസ്ഥാന്‍ പതാക വീശിയ ആലത്തിനെതിരേ കടുത്ത നടപടി കൈക്കൊള്ളണമെന്ന് കേന്ദ്രം ജമ്മു കാശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

  ആലത്തെ അറസ്റ്റ് ചെയ്ത് ഷഹീദ്ഗുഞ്ജ് പോലീസ് സ്‌റ്റേഷനിലേക്കാണ് എത്തിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജയിലിലടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുല്‍വമ ജില്ലയില്‍ വിഘടനവാദികള്‍ ത്രാലില്‍ നിശ്ചയിച്ചിരിക്കുന്ന റാലിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. റാലി നയിക്കുന്നതില്‍ നിന്ന് തടയാനായി ആലത്തെയും ഗീലാനിയെയും സര്‍ക്കാര്‍ കരുതല്‍ തടങ്കലിലുമാക്കിയിരുന്നു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments