DustbinMedia

ഏറ്റവും ജനസ്വാധീനമുള്ള വ്യക്തികളുടെ ലിസ്റ്റില്‍ നരേന്ദ്ര മോഡിയും- ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി ഒബാമയുടെ കുറിപ്പ്

ന്യൂഡല്‍ഹി- ലോകത്തിലെ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തികളുടെ ടൈം മാഗസിന്റെ വാര്‍ഷിക ലിസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടംപിടിച്ചു. മോഡിയെക്കൂടാതെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജൊകോ വിദൊദൊയും ഏഷ്യയില്‍ നിന്ന് നേതാക്കളുടെ ഈ ലിസ്റ്റില്‍ എത്തി. മോഡിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ്  ടൈം മാഗസിനിന്റെ പ്രത്യേക പതിപ്പില്‍ എഴുതിയിരിക്കുന്നത്. ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.

   പയനീര്‍ (തുടക്കക്കാര്‍) ലിസ്റ്റില്‍ എന്‍ജിഒ ആയ സംഗത് അടക്കം നിരവധി സ്ഥാപനങ്ങളുടെ സഹസ്ഥാപകന്‍ വിക്രം പട്ടേലും ടൈറ്റന്‍സ് ലിസ്റ്റില്‍ ഐസിഐസിഐ ബാങ്ക് മേധാവി ഛന്ദ കൊച്ചാറും ഇടംപിടിച്ചു. ഭാവി രൂപീകരിക്കുന്നവര്‍ എന്നാണ് ലിസ്റ്റിന് ടൈം മാഗസിന്‍ നല്‍കിയിരിക്കുന്ന വിശേഷണം.

 ഇന്ത്യയിലെ നവീകരണത്തിന്റെ നേതാവ് എന്നാണ് മോഡിയെക്കുറിച്ചുള്ള ഒബാമയുടെ കുറിപ്പിന് നല്‍കിയിരിക്കുന്ന പേര്. മോഡിയെ പുകഴ്ത്തി എഴുതിയിരിക്കുന്ന ഈ കുറിപ്പില്‍ ഇന്ത്യയുടെ പുരോഗതിക്കായി മോഡി പുലര്‍ത്തുന്ന കാഴ്ചപ്പാടുകളെയും പുകഴ്ത്തിയിരിക്കുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ കുടുംബം പുലര്‍ത്താന്‍ സഹായിക്കുന്നതിനായി മോഡി ചായവിറ്റിട്ടുണ്ട്. ഇപ്പോള്‍ ലോകതത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അമരക്കാരനാണ്. പട്ടിണിക്കാരനില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള മോഡിയുടെ ഉയര്‍ച്ച ഇന്ത്യയുടെ ഊര്‍ജ്ജസ്വലതയെയും ഉദയത്തിന്റെ കഴിവിനെയുമാണ് സൂചിപ്പിക്കുന്നതെന്നും ഒബാമ പറഞ്ഞിരിക്കുന്നു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments