DustbinMedia

കാര്‍ബോ ഹൈഡ്രേറ്റ് കൂടുതല്‍ കഴിച്ചാല്‍ തടിക്കില്ല, ചൂടുവെള്ളത്തില്‍ കൈ കഴുകിയാല്‍ അണുക്കള്‍ ചാകില്ല- മിഥ്യാധാരണകള്‍ തിരുത്തൂ

ആരോഗ്യകാര്യത്തില്‍ നാം കേട്ടുപഴകിയ പല കാര്യങ്ങളും തീര്‍ത്തും തെറ്റാണെന്ന് വിദഗ്ധര്‍. അത് എന്തൊക്കെയെന്ന് മനസിലാക്കൂ


1. ചൂടുവെള്ളത്തില്‍ കൈ കഴുകുക
ചൂടുവെള്ളത്തില്‍ കൈ കഴുകിയാല്‍ രോഗാണുക്കളെല്ലാം ചാകുമെന്ന ധാരണ തെറ്റാണ്. ചൂടേറ്റാല്‍ ബാക്ടീരിയകള്‍ ചാകുമെന്നത് സത്യമാണ്. എന്നാല്‍ 100 ഡിഗ്രി സെല്‍ഷ്യസ് ചൂട് വേണം. അതായത് വെള്ളം തിളക്കുന്ന ഊഷ്മാവ്. അതിനാല്‍ തന്നെ ഇതില്‍ താഴെ ചൂടുള്ള വെള്ളത്തില്‍ കൈ കഴുകുന്നത് കൊണ്ട് ബാക്ടീരിയകള്‍ ചാകില്ല. പകരം കൈ കഴുകുമ്പോള്‍ കുറഞ്ഞത് 20 സെക്കന്‍ഡ് നേരം കൈകള്‍ ഉരച്ചുകഴുകിയാല്‍ അണുക്കള്‍ ചാകും.

 

2. കാര്‍ബോഹൈഡ്രേറ്റ് തടികൂട്ടും
കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ തടികൂടുമെന്നത് തെറ്റാണ്. കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വ്യായാമമില്ലാത്തതുമാണ് തടികൂടാന്‍ കാരണം അല്ലാതെ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതല്ല തടികൂടാന്‍ കാരണം. ഒരു ഗ്രാം കൊഴുപ്പില്‍ ഒരു ഗ്രാം കാര്‍ബോ ഹൈഡ്രേറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ കലോറിയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

3. ടോയ്‌ലറ്റ് സീറ്റില്‍ നിന്ന് ഇന്‍ഫെക്ഷനുണ്ടാകും
പൊതുശൗചാലയങ്ങളില്‍ യൂറോപ്യന്‍ ക്ലോസറ്റാണുള്ളതെങ്കില്‍ ടോയ്‌ലറ്റ് സീറ്റിലിരിക്കാന്‍ മടിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന കാര്യമാണ് ഇനി പറയുന്നത്. മിക്ക ബാക്ടീരിയകള്‍ക്കും അന്തരീക്ഷ ഊഷ്മാവില്‍ ഏറെനേരം ജീവിച്ചിരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ പൊതുശൗചാലയങ്ങളിലെ ടോയ്‌ലറ്റ് സീറ്റുകളില്‍ നിന്ന് രോഗാണുക്കള്‍ ശരീരത്തിലേക്കെത്തുമെന്ന ധാരണ തെറ്റാണ്. ടോയ്‌ലറ്റ് സീറ്റുകളേക്കാള്‍ കൂടുതല്‍ വാതിലിന്റെ ലോക്ക് വഴിയും മറ്റുമാണ് രോഗാണുക്കള്‍ പകരാന്‍ കൂടുതല്‍ സാധ്യത. ശൗചാലയങ്ങള്‍ ഉപയോഗിച്ച ശേഷം കൈകള്‍ കഴുകാതെ ഇറങ്ങുന്ന അസുഖ ബാധിതര്‍ വാതിലിന്റെ പിടിയിലും ലോക്കിലും മറ്റും പിടിക്കുന്നു. പിന്നീട് കയറുന്നവരുടെ ശരീരത്തിലേക്ക് അവിടെ നിന്ന് രോഗാണുക്കള്‍ എത്തിയേക്കും.

 

4. രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ തടികൂടും
ഈ ഒരു ധാരണ പൂര്‍ണമായും തെറ്റാണെന്നോ ശരിയാണെന്നോ പറയാന്‍ കഴിയില്ല. രാവിലെ രാജാവിനെപ്പോലെ ഉച്ചയ്ക്ക് രാജ്ഞിയെപ്പോലെ രാത്രി പിച്ചക്കാരനെപ്പോലെ വേണം ഭക്ഷണം കഴിക്കാനെന്ന ധാരണയാണ് പലരും വച്ചുപുലര്‍ത്തുന്നത്. രാത്രി ഭക്ഷണം കൂടിയാല്‍ അമിത ഭാരം ഉറപ്പെന്നും പലരും പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നടത്തിയ വ്യത്യസ്ത പഠനങ്ങള്‍ വ്യത്യസ്ത ഫലങ്ങളാണ് നല്‍കിയിരിക്കുന്നത്. രാത്രി ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധയില്ലാതെ വാരിവലിച്ച് കഴിക്കാന്‍ സാധ്യതയുണ്ട്. ഇത് പതിവാകുമ്പോള്‍ രാവിലെ ഭക്ഷണം വേണമെന്ന തോന്നലുണ്ടാകില്ല. ഇത് വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. ഇതില്ലാതെ വരുമ്പോള്‍ എപ്പോഴും എന്തും കഴിക്കാന്‍ തോന്നും. അങ്ങനെ ഭാരം കൂടാന്‍ സാധ്യതയുണ്ടെന്ന് മാത്രം.

 

5. കൊഴുപ്പ് മസിലായി മാറും
ഇത് പ്രധാനമായ തെറ്റിദ്ധാരണകളിലൊന്നാണ്. കൊഴുപ്പും മസിലും വ്യത്യസ്തമായ രണ്ട് മെറ്റാബോളിക് ടിഷ്യുകളാണ്. ഇതിലൊന്നിന് പോലും മറ്റൊന്നായി മാറാന്‍ കഴിയില്ല. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും ചെയ്താല്‍ കൊഴുപ്പ് എരിഞ്ഞ് തീരും, പതിയെ മസില്‍ വരാന്‍ തുടങ്ങും. ഇത് രണ്ടും രണ്ട് പ്രവര്‍ത്തനങ്ങളാണ്.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments