DustbinMedia

അഡല്‍റ്റ്‌സ് ഒണ്‍ലി സിനിമ സംപ്രേഷണം ചെയ്തു- ജയ്ഹിന്ദ് ചാനലിന് വിലക്ക്

സാങ്കേതിക തകരാര്‍ മൂലമാണ് സംപ്രേഷണം നിര്‍ത്തിവച്ചതെന്നാണ് ജയ്ഹിന്ദിന്റെ വാദം

അഡല്‍റ്റ്‌സ് ഒണ്‍ലി സിനിമ സംപ്രേഷണം ചെയ്ത ജയ്ഹിന്ദ് ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വിലക്ക്. 2012 ഓഗസ്റ്റ് 27ന് രാത്രി 10 മണിക്ക് ഹായ് ഹരിത എന്ന എ പടമാണ് ജയ്ഹിന്ദ് സംപ്രേഷണം ചെയ്തത്. കെപിസിസിയുടെ ഔദ്യോഗിക ചാനലയായ ജയ്ഹിന്ദ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഒരു ദിവസത്തേക്കാണ് ചാനലിന് വിലക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. 17 മുതല്‍ ജയ്ഹിന്ദ് സംപ്രേഷണം പുനരാരംഭിക്കും. ഇന്ന് രാവിലെ 12 മുതലാണ് ചാനല്‍ സംപ്രേഷണം നിര്‍ത്തിവച്ചത്.

  1052ലെ സിനിമാട്ടോഗ്രാഫ് നിയമത്തിലെ 6(1) വകുപ്പിന്റെയും പൊതുപ്രദര്‍ശനം വിലക്കിയുള്ള റൂള്‍ 6(1)(ഒ)യുടെയും ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചാനല്‍ നടത്തിയതെന്ന് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

  എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് സംപ്രേഷണം നിര്‍ത്തിവച്ചതെന്നാണ് ജയ്ഹിന്ദിന്റെ വാദം. അതല്ലെന്നും വിലക്കാണ് കാരണമെന്നും കേബിള്‍ ടിവി സേവനദാതാക്കളും വാദിക്കുന്നു. എന്തായാലും ചാനല്‍ 24 മണിക്കൂര്‍ സംപ്രേഷണം ചെയ്യില്ല.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments