DustbinMedia

അജ്ഞാതവാസം കഴിഞ്ഞു- രാഹുല്‍ മടങ്ങിയെത്തി, വസതിക്ക് മുന്നില്‍ ആഘോഷം

രാഹുല്‍ ഗാന്ധി എവിടെയൊണെന്ന കാര്യം കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നില്ല

ന്യൂഡല്‍ഹി- സജീവ രാഷ്ട്രീയത്തില്‍ നിന്ന് 58 ദിവസം അവധിയെടുത്ത് മാറിനിന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരികെയെത്തി. ഫെബ്രുവരി 20നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത്. രാഹുലിന്റെ തിരിച്ചുവരവിനോട് അനുബന്ധിച്ച് സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും 12 തുഗ്ലക്ക് റോഡിലെ രാഹുലിന്റെ വസതിയിലെത്തിയിരുന്നു. രാവിലെ 11.15ന് ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ രാഹുല്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. രാഹുലിവന്റെ തിരിച്ചുവരവ് വസതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു. പ്രിയങ്കയും സോണിയയും ചേര്‍ന്നാണ് രാഹുലിനെ സ്വീകരിച്ചത്.

   44കാരനായ രാഹുല്‍ ആദ്യം രണ്ടാഴ്ചയ്ക്കത്തേക്കാണ് അവധിയെടുത്തതെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് രണ്ട് മാസത്തോളം വിട്ടുനില്‍ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി എവിടെയൊണെന്ന കാര്യം കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നില്ല. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരേ ഞായറാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കര്‍ഷക റാലിയില്‍ രാഹുല്‍ പങ്കെടുക്കും.

  നിര്‍ണായക ബജറ്റ് അവതരിപ്പിക്കല്‍ സമയത്ത് അവധിയെടുത്ത് വിട്ടുനില്‍ക്കാനുള്ള രാഹുലിന്റെ നീക്കത്തിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പല മുതിര്‍ന്ന നേതാക്കളും രാഹുലിനെ വിമര്‍ശിച്ചിരുന്നു. രാഹുല്‍ വിയറ്റ്‌നാമില്‍ നിന്നാണ് തിരികെയെത്തുന്നതെന്നതെന്നാണ് റിപ്പോര്‍ട്ട്. മ്യാന്‍മാര്‍, തായ്‌ലന്‍ഡ്, യൂറോപ്പ്, ഭൂട്ടാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ രാഹുല്‍ പോയിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് മനസ് ശാന്തമാക്കാന്‍ രാഹുല്‍ ധ്യാനത്തിന് പോയെന്നായിരുന്നു റിപ്പോര്‍ട്ട്.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments