DustbinMedia

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം- യുവാവിനെയും അച്ഛനെയും അറസ്റ്റ് ചെയ്തു

തൃശൂര്‍- പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി ഷിബിനെയും പിതാവ് സുരേന്ദ്രനെയും പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ അരിമ്പൂര്‍ കുന്നത്തങ്ങാടി കോവില്‍ റോഡില്‍ വച്ച് ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന യുവതിയെ സ്വിഫ്ട് കാറുകൊണ്ട് ഇടിച്ചുകൊല്ലാന്‍ ശ്രമിക്കുകയായിരുന്നു ഷിബിന്‍. കുട്ടിയ രക്ഷിക്കാനായി അയല്‍വാസികളായ വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ ഓടിയെത്തി. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്ന ഇവരെയും അമിത വേഗത്തില്‍ തിരികെയെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. യുവതിയുടെ ശരീരത്തിലൂടെ കാര്‍ വീണ്ടും കയറ്റി ഇറക്കി. പരുക്കേറ്റ ഏവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഷിബിനും കുടുംബവും ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പളനിയിലെ ലോഡ്ജില്‍ ഇവരുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസ്, ചേര്‍പ്പ് സിഐ കെ.സി. സേതു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഷിബിനെ അറസ്റ്റ് ചെയ്തു, പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തില്‍ സുരേന്ദ്രനെയും അറസ്റ്റ് ചെയ്യാനാണ് നീക്കം.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments