DustbinMedia

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി

തലശേരി താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍- കണ്ണൂരിലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായായിരുന്നു സംഭവം. വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വിനോദിന് നേരേ ബോംബെറിയുകയായിരുന്നു. വടക്കേ പൊയിലൂര്‍ പാറയുള്ള പറമ്പത്ത് വള്ളിച്ചാലില്‍ വിനോദനെ (36)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് തലശേരി താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

 ആക്രമണത്തിന് പിന്നില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യ റിസര്‍വ്  ബറ്റാലിയനിലെ ഒരു കമ്പനി സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments