DustbinMedia

അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനത്തിനായി ഹിലാരി ക്ലിന്റണ്‍, ഒബാമയുടെ പിന്തുണയും

ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലാരി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത്

ന്യൂയോര്‍ക്ക്- 2016ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഹിലാരി ക്ലിന്റണ്‍ തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ വഴി ഹിലാരി നടത്തിയ സ്ഥാനാര്‍ഥി പ്രഖ്യാപനം ഏറെ പ്രശസ്തമായി കഴിഞ്ഞു. ഡെമോക്രറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന് ഞായറാഴ്ചയാണ് ഹിലാരി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്ര നേട്ടമാണ് ഹിലാരിയുടെ ലക്ഷ്യം. എന്നാല്‍ 50 സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രൈമറി വോട്ടെടുപ്പുകളില്‍ മേല്‍ക്കൈ നേടിയാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകാന്‍ ഹിലാരിക്ക് കഴിയൂ. അതേസമയം ഹിലാരിക്ക് പ്രസിഡന്റ് ബരാക് ഒബാമ പൂര്‍ണ പിന്തുണ അറിയിച്ചു.

  ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലാരി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത്. നേരത്തേ 2008ല്‍ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള പോരാട്ടത്തില്‍ ഒബാമയോട് ഹിലാരി പരാജയപ്പെട്ടിരുന്നു.

  സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹിലാരി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇതുവരെ ഈ ട്വീറ്റ് 90000 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഫേസ്ബുക്കിലെ ഹിലാരിയുടെ ക്യാമ്പെയ്ന്‍ പേജിന് 5 ലക്ഷത്തിലേറെ ലൈക്കുകളും ലഭിച്ചു. യൂട്യൂബിലിട്ട ക്യാമ്പെയ്ന്‍ വീഡിയോ 10 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യതയുള്ള ടെഡ് ക്രൂസും പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments