DustbinMedia

മുസ്ലീംങ്ങളുടെ വോട്ടവകാശം എടുത്തുകളയണം- ശിവസേന

വോട്ടവകാശം എടുത്തുകളയുന്ന ദിവസം മതേതരവാദികള്‍ എന്ന് പറയുന്നവരുടെ യഥാര്‍ഥ മുഖം വ്യക്തമാകുമെന്നും ശിവസേന

മുംബൈ- രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് പ്രധാന വെല്ലുവിളിയായ വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാതാക്കാന്‍ ഇന്ത്യയിലെ മുസ്ലീംങ്ങളുടെ വോട്ടവകാശം തന്നെ എടുത്തുകളയണമെന്ന് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലൂടെയാണ് ശിവസേന ഈ വിവാദ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായ സഞ്ജയ് റൗത്ത് എഴുതിയ എഡിറ്റോറിയലിലാണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.  മുസ്ലീംങ്ങളെ വോട്ടു ബാങ്കുകളായി ഉപയോഗിക്കുന്നിടത്തോളം കാലം അവര്‍ക്ക് ഒരു വികാസവും ഉണ്ടാകില്ല. അതുകൊണ്ടാണ് മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് ബാല്‍താക്കറെ ആവശ്യപ്പെട്ടത്. അത് ശരിയാണ്. അവരുടെ വോട്ടവകാശം എടുത്തുകളയുന്ന ദിവസം മതേതരവാദികള്‍ എന്ന് പറയുന്നവരുടെ യഥാര്‍ഥ മുഖം വ്യക്തമാകുമെന്നും എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നു.
 
  മുസ്ലീംങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ ചുറ്റുപാടുകള്‍ വെറും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ്- ഇ- ഇറ്റിഹദുല്‍- മുസ്ലിമീന്‍ (എംഐഎം) എന്ന മുസ്ലീം സംഘടനയുടെ നേതാക്കളായ അസാസുദ്ദീന്‍, അക്ബറുദ്ദീന്‍ ഒവൈസി സഹോദരങ്ങള്‍ വിഷപ്പാമ്പുകളാണെന്നും ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു. ന്യൂനപക്ഷമായ മുസ്ലീം സമുദായത്തെ ചൂഷണം ചെയ്യാന്‍ വിഷം തുപ്പുകയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് എഡിറ്റോറിയലില്‍ ആരോപിച്ചിരിക്കുന്നത്.

  അതേസമയം പ്രസ്താവന വിവാദമായതോടെ പാര്‍ട്ടിക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്ന വാദവുമായി ശിവസേന രംഗത്തെത്തി. പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തുവന്നു. ഹൈദരാബാദിലേക്ക് കടന്നുവരാന്‍ ധൈര്യമുണ്ടോയെന്ന് അസാസുദ്ദീന്‍ ഒവൈസി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഹൈദരാബാദ് ഇന്ത്യയില്‍ തന്നെയാണെന്നും അല്ലാതെ കറാച്ചിയിലോ ലാഹോറിലോ പെഷവാറിലോ അല്ലെന്നും മറാത്തികളുടെ അഭിമാനബോധത്തെക്കുറിച്ച് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കാണ്ഡഹാറിലും വരെ അറിവുള്ളതാണെന്നും എഡിറ്റോറിയലിലൂടെ മറുപടി നല്‍കിയിരിക്കുന്നു.

  ശിവസേനയില്‍ എല്ലാ മതവിഭാഗക്കാരും അംഗങ്ങളാണെന്നും മുസ്ലീംങ്ങളെ മുസ്ലീംങ്ങള്‍ക്കെതിരേ തിരിക്കുന്ന മോശം രാഷ്ട്രീയത്തിനാണ് തങ്ങള്‍ എതിരുനില്‍ക്കുന്നതെന്നും ശിവസേന വ്യക്തമാക്കി.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments