DustbinMedia

സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരേ കുറ്റപത്രം

ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി- സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുടെ കത്തിനെക്കുറിച്ചുള്ള വിവാദം കത്തി നില്‍ക്കെ മൊഴി രേഖപ്പെടുത്താതിരുന്ന കേസില്‍ പുതിയ വഴിത്തിരിവ്. 2013 ജൂണ്‍ 20നായിരുന്നു എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ തന്നെ പീഢിപ്പിച്ചവരെക്കുറിച്ച് മൊഴി നല്‍കാനുണ്ടെന്ന് സരിത അറിയിച്ചത്. എന്നാല്‍ മജിസ്‌ട്രേറ്റായ എന്‍.വി. രാജു എന്നാല്‍ മൊഴി രേഖപ്പെടുത്താന്‍ തയാറാകാതിരിക്കുകയും വിശദമായി എഴുതി നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ രാജുവിനെതിരേ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.

  അന്ന് ഈ സംഭവം വിവാദമായതിനെത്തുടര്‍ന്ന് രാജു തന്റെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തുകയും വിശദീകരണം തള്ളുകയും ചെയ്തിരുന്നു. 2013 ജൂലൈയില്‍ ജസ്റ്രിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായിരുന്ന സമിതി വിശദീകരണം തള്ളിയിട്ടും ഇതുവരെ തുടര്‍നടപടികള്‍ക്ക് നിയോഗിച്ചിരുന്ന ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതിനെതിരേ പരാമര്‍ശങ്ങള്‍ ഉയര്‍ന്ന് വന്നതോടെയാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് രവീന്ദ്രന്‍ വെള്ളിയാഴ്ച കുറ്റപത്രം കൈമാറിയത്.

  ശിക്ഷാ നടപടികള്‍ക്ക് ഇനി ഒരു പടികൂടിയാണുള്ളത്. തരംതാഴ്ത്തലോ പുറത്താക്കലോ ആകും നടപടി. 15 ദിവസത്തിനകം ആരോപണങ്ങള്‍ക്ക് രാജു മറുപടി നല്‍കണം. രാജുവിന്റെ മറുപടി കിട്ടിയ ശേഷം നടപടിയെക്കുറിച്ച് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ തീരുമാനിക്കും.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments