DustbinMedia

കേരള കോണ്‍ഗ്രസ് സെക്യുലറിന് വീണ്ടും ജീവന്‍

ടി.എസ്. ജോണാണ് സെക്യുലര്‍ ചെയര്‍മാന്‍

കൊച്ചി- കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ സ്വത്വം നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു. ടി.എസ്. ജോണാണ് സെക്യുലര്‍ ചെയര്‍മാന്‍. കേരള കോണ്‍ഗ്രസ് എമ്മില്‍ തുടരുന്ന മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും ധനമന്ത്രിയും ചെയര്‍മാനുമായ കെ.എം. മാണിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് സെക്യുലറിന്റെ പുനരുജ്ജീവിപ്പിക്കല്‍ ചര്‍ച്ച സജീവമായത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ മാണി കത്ത് നല്‍കിയതോടെ പാര്‍ട്ടിക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ തീരുമാനിക്കുകയും അനൗദ്യോഗിക ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ഇന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച കാര്യം ടി.എസ്. ജോണ്‍ അറിയിച്ചത്. ലയനത്തിന് മുമ്പ് സെക്യുലറിലായിരുന്ന ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ തുടരും.

  സെക്യുലറില്‍ അംഗമല്ലെങ്കിലും പാര്‍ട്ടിയുടെ പിന്നില്‍ നിന്ന് ചരട് വലിക്കുന്നത് ജോര്‍ജ് തന്നെയാണ്. കൂറുമാറ്റ നിരോധന നിയമം പ്രശ്‌നമാകുമെന്ന ഭീഷണിയുള്ളതിനാല്‍ ജോര്‍ജ് ഇന്ന് വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തില്ല. ഭാവിയില്‍ ജോര്‍ജ് സെക്യുലറില്‍ തിരികെയെത്തുമെന്നും കേരള കോണ്‍ഗ്രസ് എമ്മില്‍ ജനാധിപത്യമില്ലെന്നും ജോണ്‍ ആരോപിച്ചു. അതാണ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചതിന് പിന്നിലെ കാരണം. എന്തിനാണ് പുറത്താക്കുന്നതെന്ന് പോലുമറിയിക്കാതെയാണ് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കേരള കോണ്‍ഗ്രസ് സെക്യുലര്‍ യുഡിഎഫില്‍ തന്നെ തുടരുമെന്നും ജോണ്‍ അറിയിച്ചു.

 കേരള കോണ്‍ഗ്രസ് യോഗത്തില്‍ കെ.എം. മാണി രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ കോഴ കേസില്‍ എഫ് ഐആര്‍ രജിസ്ട്രര്‍ ചെയത്തിനെത്തുടര്‍ന്ന് മാണി രാജിവയ്ക്കണമെന്ന് ഉന്നതാധികാര സമിതിയില്‍ താന്‍ അറിയിച്ചിരുന്നുവെന്നും ഇത് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞതാണ് ജോര്‍ജിനെതിരേ നീങ്ങാന്‍ മാണിയെ പ്രേരിപ്പിച്ചതെന്നും ജോണ്‍.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments