DustbinMedia

ചരിത്ര ഹസ്തദാനം പനാമയില്‍- ഒബാമയും കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ ഉച്ചകോടിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഇരുവരും തമ്മിലുള്ള ഹസ്തദാനം

പനാമ സിറ്റി- രാജ്യങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നീളുന്ന ശത്രുത അവസാനിപ്പിക്കുന്നതിന്റെ ആദ്യ പടിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും സൗഹൃദം പങ്കിട്ടു. പനാമ സിറ്റിയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിയിലായിരുന്നു യുഎസ്- ക്യൂബ നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള ഈ ഹസ്തദാനം. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അടക്കമുള്ളവര്‍ ഈ ചരിത്ര പ്രധാനമായ നിമിഷത്തിന് സാക്ഷിയായി. അരനൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇരു രാജ്യത്തെയും തലവന്മാര്‍ തമ്മില്‍ ഇങ്ങനെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നത്.

  അമേരിക്കന്‍ ഉച്ചകോടിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഇരുവരും തമ്മിലുള്ള ഹസ്തദാനം. ഡിസംബര്‍ 17നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വൈര്യം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ലോകരാജ്യങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി ഒബാമയും കാസ്‌ട്രോയും പ്രഖ്യാപിച്ചത്. ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും ഇരു നേതാക്കളും തമ്മിലുള്ള ആശയവിനിമയത്തിന് സാക്ഷിയായി. 2013 ല്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്‌ക്കാര ചടങ്ങിനിടെ കണ്ടുമുട്ടിയ ഇരുവരും സൗഹൃദം പങ്കിടുകയും ഹസ്തദാനം നടത്തുകയും ചെയ്തിരുന്നു.

  തീര്‍ത്തും അനൗപചാരികമായ കൂടിക്കാഴ്ചയും സൗഹൃദ സംഭാഷണവുമാണ് നടന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ന് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും റിപ്പോര്‍ട്ട്.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments