DustbinMedia

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ലാഖ്വി ജയില്‍ മോചിതനായി

2008ല്‍ മുംബൈ സ്‌ഫോടനമുണ്ടായി അതേ വര്‍ഷം ഡിസംബറില്‍ തന്നെയാണ് ലാഖ്വിയെ അറസ്റ്റ് ചെയ്തത്

ഇസ്ലാമാബാദ്- 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ തോയ്ബ മുന്‍ കമാന്‍ഡറുമായ സക്കീ ഉര്‍ റഹ്മാന്‍ ലാഖ്വി പാക്കിസ്ഥാനില്‍ ജയില്‍ മോചിതനായി. വ്യാഴാഴ്ച അര്‍ധരാത്രി അടുത്താണഅ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ലാഖ്വി ജയില്‍ മോചിതനായി പുറത്തിറങ്ങിയത്. കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ലാഖ്വിയെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്ന് ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു, അതനുസരിച്ചാണ് മോചനം.

  കോടതിക്ക് മുന്നില്‍ ഹാജരാക്കാതെ 90 ദിവസത്തില്‍ കൂടുതല്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന ലാഖ്വിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് ലാഹോര്‍ ഹൈക്കോടതി മോചന ഉത്തരവിട്ടത്. ലാഖ്വിയുടെ മോചനം നിരാശാജനകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.

   അതേസമയം ലാഖ്വിയുടെ മോചനം തടയണമെന്നതിന് ശക്തമായ തെളിവുകളൊന്നും കോടതിക്ക് മുമ്പാകെ ഹാജരാക്കാന്‍ പാക് ഗവണ്‍മെന്റ് തയാറായില്ലെന്നാണ് സൂചന. തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലാഖ്വിയെ ഉടനടി മോചിപ്പിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് അന്‍വറുള്‍ ഹഖ് ഉത്തരവിട്ടത്.

 2008ല്‍ മുംബൈ സ്‌ഫോടനമുണ്ടായി അതേ വര്‍ഷം ഡിസംബറില്‍ തന്നെയാണ് ലാഖ്വിയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പിടികൂടപ്പെട്ട മറ്റ് ആറ് പേര്‍ക്കൊപ്പം വിചാരണയുടെ ഭാഗമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. 2014 ഡിസംബറില്‍ ലാഖ്വിക്ക് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ഇസ്ലാമാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ലാഖ്വിയെ കരുതല്‍ തടങ്കലില്‍ വിട്ടു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇസ്ലാമാബാദ് ഹൈക്കോടതി തടങ്കല്‍ അവസാനിപ്പിച്ച് ലാഖ്വിയെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടു.

  എന്നാല്‍ പഞ്ചാബ് ഗവണ്‍മെന്റ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേഷന്‍ ഓഫീസര്‍ മാര്‍ച്ച് 14ന് ലാഖ്വിയെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്ന് വീണ്ടും ഉത്തരവിടുകയായിരുന്നു. ഇതോടെ ലാഖ്വിക്ക് മോചനം സാധ്യമായിരുന്നില്ല. ഇതിനെതിരേ നല്‍കിയ തള്ളിയ ഹോം സെക്രട്ടറി കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനിര്‍ത്തുകയായിരുന്നു.

 

 

 

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments