DustbinMedia

യെമനില്‍ നിന്ന് ഏഴ് ദിവസം പ്രായമുള്ള കുഞ്ഞും നെടുമ്പാശേരിയിലെത്തി- അച്ഛനായി കാത്തിരിപ്പ്‌

കൊച്ചി- യെമനില്‍ നിന്ന് ഏറ്റവും ഒടുവിലായി വ്യോമമാര്‍ഗമെത്തിയ 382 പേരടങ്ങിയ ഇന്ത്യന്‍ സംഘത്തില്‍ ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും. ആലപ്പുഴ സ്വദേശികളായ ശശികുമാര്‍- രാജി രാജു ദമ്പതികളുടെ കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലാണ് ജിബൗട്ടിയില്‍ നിന്ന് നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിച്ചത്. പാര്‍വതി എന്ന കുഞ്ഞിന്റെ അമ്മ മാത്രമാണ് യെമനില്‍ നിന്ന് തിരികെയെത്തിയത്. അച്ഛന്‍ കപ്പല്‍ മാര്‍ഗമാണ് ഇന്ത്യയിലേക്ക് പോരുന്നത്. യെമന്‍ തലസ്ഥാനായ സനയിലെ ആശുപത്രിയില്‍ മാസം തികയാതെ പിറന്ന പാര്‍വതിയെ നെടുമ്പാശേരിയിലെത്തിച്ച ഉടന്‍ തന്നെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.

  മഞ്ഞപ്പിത്തവും ശ്വാസമുട്ടലും നിര്‍ജലീകരണവും മൂലം വലയുന്ന കുഞ്ഞിനെ ബുധനാഴ്ച സനയില്‍ നിന്ന് ജിബൗട്ടിയിലെത്തിച്ചു. അവിടെ നിന്ന് വ്യോമസേന വിമാനമായ എയര്‍ഫോഴ്‌സ് സി17 ഗ്ലോബ്മാസ്റ്ററില്‍ ഇന്ത്യയിലേക്ക് വരേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതിയില്‍ പ്രശ്‌നമുണ്ടാകുമെന്നതിനെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ജിബൗട്ടിയില്‍ നിന്ന് ഡോ. ഉമ നമ്പ്യാരും കുഞ്ഞിനൊപ്പം എത്തി. മാസം തികയാതെയുള്ള പിറവിയായതിനാലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിലും കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉമ നമ്പ്യാര്‍ വ്യക്തമാക്കി.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments