DustbinMedia

പി.സി. ജോര്‍ജ് ഇന്ന് സ്വന്തം തട്ടകത്തിലേക്ക്- കോട്ടയത്തും പാലായിലും ഈരാറ്റുപേട്ടയിലും സ്വീകരണം, മാണിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം- ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പി.സി. ജോര്‍ജ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് സ്വന്തം തട്ടകമായ പൂഞ്ഞാറിലേക്ക് എത്തും. ഉച്ചയ്ക്ക് ശേഷം ട്രെയിന്‍ വഴി കോട്ടയത്തെത്തുന്ന പി.സി. ജോര്‍ജിനെ അവിടെ സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍ കോട്ടയം, കെ.എം. മാണിയുടെ തട്ടകമായ പാല, ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ വമ്പിച്ച അനുമോദന യോഗവും സ്വീകരണവും നല്‍കാനാണ് തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം. മാണിക്കും മകന്‍ ജോസ് കെ മാണിക്കും എതിരേ ഏറെ ഗുരുതരമായ ആരോപണങ്ങള്‍ ജോര്‍ജ് ഉന്നയിച്ചിരുന്നു.

  ഇനിയും ആരോപണങ്ങളുടെ ശക്തി വര്‍ധിപ്പിച്ച് എങ്ങനെയെങ്കിലും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയാണ് ജോര്‍ജിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ ഇന്ന് നടക്കുന്ന സ്വീകരണ യോഗങ്ങളില്‍ ഇനിയും ഏറെ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. അതേസമയം ജോര്‍ജിനെതിരേ കൂടുതല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അടുത്തയാഴ്ച യോഗം ചേരും.

  മാണിക്കും ജോസ് കെ മാണിക്കുമെതിരേ തിരുവനന്തപുരത്ത് കടുത്ത ആരോപണങ്ങളാണ് ജോര്‍ജ് ഉന്നയിച്ചത്. കുടുംബാധിപത്യത്തിന് ശ്രമിക്കുന്ന കച്ചവടക്കാരനാണ് മാണിയെന്ന് ജോര്‍ജ് ആരോപിച്ചു. ജോസ് കെ മാണിക്ക് ശ്രീലങ്കയില്‍ നിരവധി റിസോര്‍ട്ടുകള്‍ സ്വന്തമായുണ്ടെന്നും ബഹാമസ് ദ്വീപ സമൂഹത്തിലും ഏറെ സ്വത്തുക്കള്‍ മാണി കുടുംബത്തിനുണ്ടെന്നുമടക്കമുള്ള ആരോപണങ്ങള്‍ ജോര്‍ജ് ഉന്നയിച്ചു.  

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments