DustbinMedia

ആഷിഖ് അബുവിന്റെ റാണി പദ്മിനിയില്‍ ഷൈന്‍ ടോം ചാക്കോയും

ആഷിഖിന്റെ ഹിറ്റ്‌ ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിലും ഷൈന്‍ സഹസംവിധായകനായിരുന്നു

മഞ്ജു വാര്യരും റിമ കല്ലിങ്കലും ഒന്നിക്കുന്ന ആഷിഖ് അബു ചിത്രം റാണി പ്ദമിനിയില്‍ ഷൈന്‍ ടോം ചാക്കോയും. കൊക്കെയ്ന്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ ഷൈനും ആഷിഖുമായി ഏറെക്കാലത്തെ പരിചയമുണ്ട്. കമലിന്റെ സഹസംവിധായകരായി ഇവര്‍ ഏറെക്കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ആഷിഖിന്റെ ഹിറ്റ്‌ ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിലും ഷൈന്‍ സഹസംവിധായകനായിരുന്നു.

  ജാമ്യത്തിലിറങ്ങിയ ഷൈന്‍ നായകനായി അഭിനയിച്ചുകൊണ്ടിരുന്ന വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍. നേരത്തേ ഇതിസാഹ എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ നായകനായി അരങ്ങേറുന്നത്. റാണി പദ്മിനിയില്‍ ഷൈനിന് പ്രധാന കഥാപാത്രമാണുള്ളതെന്ന് തിരക്കഥാകൃത്ത് ശ്യം പുഷ്‌കര്‍ വ്യക്തമാക്കി.

  സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന രണ്ട് യുവതികളുടെ വേഷത്തിലാണ് റിമയും മഞ്ജുവും സിനിമയിലെത്തുന്നത്. യാദൃശ്ചികമായി ഇവര്‍ കണ്ടുമുട്ടുന്നതും ഒരു യാത്ര പുറപ്പെടുന്നതുമാണ് കഥ. സജിത മഠത്തില്‍, വിജയരാഘവന്‍, ജിനു ജോസഫ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍. ഏപ്രില്‍ 20ന് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments