DustbinMedia

ലാഖ്വിയെ ഉടന്‍ മോചിപ്പിക്കണമെന്ന് പാക് കോടതി- ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു

ഇസ്ലാമാബാദ്- 2008ലെ മുംബൈ സ്‌ഫോടനകേസിലെ പ്രധാന സൂത്രധാരനും ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡറുമായ സക്കീ-ഉര്‍- റഹ്മാന്‍ ലാഖ്വിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ലാഹോര്‍ ഹൈക്കോടതി പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടു. പൊതുജനതാത്പര്യാര്‍ഥം ലാഖ്വിയെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ഈ തീരുമാനത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ കടുത്ത പ്രതിഷേധം അറിയിച്ചു. ലാഖ്വിയെപ്പോലുള്ള തീവ്രവാദികള്‍ ജയില്‍ മോചിതരായി ഒരിക്കലും പുറത്ത് വരില്ലെന്ന് പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് ഉറപ്പിക്കണമെന്നും ഇന്ത്യ. തീവ്രവാദത്തെ പാക്കിസ്ഥാന്‍ ഗൗരവകരമായി നേരിടുന്നില്ലെന്നും ഇന്ത്യ ആരോപിച്ചു.

  ബിജെപി ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് ലാഖ്വിയുടെ മോചനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. യുപിഎ ഗവണ്‍മെന്റ് അധികാരത്തിലിരുന്നപ്പോള്‍ 2008ല്‍ ലാഖ്വി തടവിലായ ശേഷം 2014 വരെ ലാഖ്വി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും നടന്നിരുന്നില്ല. അത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ശക്തമായ നിലപാടിനെത്തുടര്‍ന്നായിരുന്നുവെന്നും തിവാരി വ്യക്തമാക്കി. ബിജെപി ഗവണ്‍മെന്റ് ഇതില്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും തിവാരി ആരോപിച്ചു.

  അതേസമയം ലാഖ്വിയുടെ മോചനം തടയണമെന്നതിന് ശക്തമായ തെളിവുകളൊന്നും കോടതിക്ക് മുമ്പാകെ ഹാജരാക്കാന്‍ പാക് ഗവണ്‍മെന്റ് തയാറായില്ലെന്നാണ് സൂചന. തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലാഖ്വിയെ ഉടനടി മോചിപ്പിക്കാന്‍ ജസ്റ്റിസ് മുഹമ്മദ് അന്‍വറുള്‍ ഹഖ് ഉത്തരവിട്ടത്.

 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ മുംബൈ സ്‌ഫോടനക്കേസിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ലാഖ്വിയെ അതേ വര്‍ഷം ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പിടികൂടപ്പെട്ട മറ്റ് ആറ് പേര്‍ക്കൊപ്പം വിചാരണയുടെ ഭാഗമായി തടവില്‍ പാര്‍ട്ടിച്ചിരിക്കുകയായിരുന്നു. 2014 ഡിസംബറില്‍ ലാഖ്വിക്ക് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ഇസ്ലാമാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ലാഖ്വിയെ കരുതല്‍ തടങ്കലില്‍ വിട്ടു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇസ്ലാമാബാദ് ഹൈക്കോടതി തടങ്കല്‍ അവസാനിപ്പിച്ച് ലാഖ്വിയെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടു.

  എന്നാല്‍ പഞ്ചാബ് ഗവണ്‍മെന്റ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേഷന്‍ ഓഫീസര്‍ മാര്‍ച്ച് 14ന് ലാഖ്വിയെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്ന് വീണ്ടും ഉത്തരവിടുകയായിരുന്നു. ഇതോടെ ലാഖ്വിക്ക് മോചനം സാധ്യമായിരുന്നില്ല. ഇതിനെതിരേ നല്‍കിയ തള്ളിയ ഹോം സെക്രട്ടറി കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനിര്‍ത്തുകയായിരുന്നു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments