DustbinMedia

സരിതയുടെ കത്ത്- അന്വേഷണം ക്രൈംബ്രാഞ്ചിന്

എന്നാല്‍ ഈ കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കി സരിത രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം- സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുടെ കത്തെന്ന പേരില്‍ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കത്തില്‍ പരാമര്‍ശിക്കപ്പെട്ട കോട്ടയം എംപിയും ധനമന്ത്രി കെ.എം. മാണിയുടെ മകനുമായ ജോസ് കെ മാണി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.  ഈ സംഭവത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടുണ്ടെന്നും ജോസ് കെ മാണി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കത്തിനെക്കുറിച്ചും കത്ത് എങ്ങനെ പുറത്തായി എന്നതിനെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചത്.

  ജയില്‍ സൂപ്രണ്ടിന് നല്‍കാനായി സരിത എസ് നായര്‍ തടവില്‍ കഴിയവെ എഴുതിയ കത്താണെന്ന് വ്യക്തമാക്കി ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ വാര്‍ത്താ ചാനല്‍ കത്ത് സംപ്രേഷണം ചെയ്തത്.  ജോസ് കെ മാണി തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്ന് വെളിപ്പെടുത്തുന്ന കത്തായിരുന്നു ഇത്. എന്നാല്‍ ഈ കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കി സരിത രംഗത്തെത്തിയിരുന്നു. പിന്നീട് കത്ത് തന്റെ കൈയിലുണ്ടെന്ന് വ്യക്തമാക്കി സരിത തന്നെ പത്രസമ്മേളനവും നടത്തി. രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഈ കത്ത് കെട്ടിച്ചമച്ചതാണെന്നും ആരോപണം ഉയര്‍ന്നു. പിന്നീടാണ് ജോസ് കെ മാണി അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

 ചീഫ് വിപ്പ് പദവിയില്‍ നിന്ന് പി.സി. ജോര്‍ജിനെ പുറത്താക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കെയാണ് കത്ത് പുറത്തുവന്നത്. അതിനാല്‍ തന്നെ ഈ കത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും ആരോപണം വന്നിരുന്നു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments