DustbinMedia

ഗണേഷ് കുമാറിനെതിരേ ഇബ്രാഹിം കുഞ്ഞിന്റെ വക്കീല്‍ നോട്ടീസ്

ആദ്യം നിയമസഭയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരേയും വകുപ്പിനെതിരേയും ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത്

കൊച്ചി- തനിക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ മന്ത്രി ഗണേഷ് കുമാറിനെതിരേ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസയച്ചു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നട്ടീസ്. അനധികൃതമായി കോടിക്കണക്കിന് രൂപ ഇബ്രാഹിം കുഞ്ഞ് സമ്പാദിച്ചിട്ടുണ്ടെന്ന് മാര്‍ച്ച് 30നാണ് ഗണേഷ് കുമാര്‍ ആരോപിച്ച്. ലോകായുക്തയ്ക്ക് മുന്നാകെ ഇബ്രാഹിം കുഞ്ഞിനെതിരേയും പൊതുമരാമത്ത് വകുപ്പിനെതിരേയും തെളിവ് നല്‍കിയ തിരികെ ഇറങ്ങിയ ശേഷമാണ് ഗണേഷ് കുമാര്‍ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

  ഒരാഴ്ച്ചയ്ക്കകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍- ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നു. ആദ്യം നിയമസഭയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരേയും വകുപ്പിനെതിരേയും ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത്. പിന്നീട് ലോകായുക്തയ്ക്ക് മുമ്പാകെ തെളിവ് സഹിതം പരാതി നല്‍കുകയായിരുന്നു.

  അഴിമതിക്കെതിരേ താന്‍ രണ്ടും കല്‍പ്പിച്ച് പോരാടുമെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. 1983ല്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തോട്ടക്കാരനായി ജോലി ചെയ്ത് തുടങ്ങിയ ഇബ്രാഹിം കുഞ്ഞിന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണം. രാഷ്ട്രീയ പ്രവര്‍ത്തനമല്ലാതെ മറ്റൊരു ജോലി ചെയ്യാത്ത അദ്ദേഹത്തിന് ഇത്രയേറെ സ്വത്ത് എവിടെ നിന്നുണ്ടായെന്ന് മനസിലാകുന്നില്ലെന്നും ഗണേഷ് കുമാര്‍ അന്ന് പറഞ്ഞിരുന്നു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments