DustbinMedia

മാണി മോഷണം നിര്‍ത്തണമെന്ന് ജോര്‍ജ്, 70 അല്ല 700 വട്ടം ക്ഷമിക്കാന്‍ തയാര്‍- എല്ലാം തുറന്ന് പറയുന്ന പൊതുസമ്മേളനം ഇന്ന് വൈകുന്നേരം

അഴിമതി വിരുദ്ധ മുന്നണി രൂപീകരിച്ച് മുന്നോട്ട് പോകുമെന്നും ജോര്‍ജ്

തിരുവനന്തപുരം- കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം. മാണിയുടെ ആവശ്യപ്രകാരം ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പി.സി. ജോര്‍ജ് സര്‍വതും തുറന്ന് പറയാന്‍ ഇന്ന് വൈകുന്നേരം പൊതുയോഗം നടത്തും. വി.എസ്.ഡി.പിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ചിരിക്കുന്ന പൗരസ്വീകരണത്തിലായിരിക്കും ജോര്‍ജിന്റെ തുറന്നുപറച്ചില്‍. ജോര്‍ജിനോ് ഏഴല്ല 70 വട്ടം ക്ഷമിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയ മാണിക്ക് മറുപടിയും ജോര്‍ജ് നല്‍കി. 70 അല്ല 700 വട്ടം താന്‍ മാണിയോട് ക്ഷമിക്കുമെന്നും പക്ഷേ മാണി മോഷണം നിര്‍ത്തണമെന്നുമായിരുന്നു ജോര്‍ജിന്റെ ആവശ്യം. അഴിമതി വിരുദ്ധ മുന്നണി രൂപീകരിച്ച് മുന്നോട്ട് പോകുമെന്നും ജോര്‍ജ്.

  ആര്‍ക്കും അംഗമാകാവുന്ന മുന്നണി അഴിമതിക്കെതിരേ തളരാതെ പൊരുതുമെന്നും ആരൊക്കെയാണ് അഴിമതി നടത്തുന്നതെന്ന കാര്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ നിരന്തരം വെളിപ്പെടുത്തുമെന്നും ജോര്‍ജ് വ്യക്തമാക്കി. മുന്നണിയുടെ പേരും മറ്റു കാര്യങ്ങളും പിന്നീട് തീരുമാനിക്കുമെന്നും ജോര്‍ജ് അറിയിച്ചു.

  നാളെ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോര്‍ജിന് സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. കെ.എം. മാണിയുടെ മണ്ഡലമായ പാലായിലും കോട്ടയത്തും ഈരാറ്റുപേട്ടയിലുമെല്ലാം ജോര്‍ജിന് സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments