DustbinMedia

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വീണ്ടും നിയമ കുരുക്കില്‍- താരത്തിനെതിരേ മോഷണ, കൈയേറ്റ, ഭീഷണി കേസ് രജിസ്ട്രര്‍ ചെയ്തു

അന്ധേരി മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു

മുംബൈ- ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ മോഷണ, കൈയേറ്റ, ഭീഷണി കേസ് മുംബൈ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്തു. കോടതിയുടെ നിര്‍ദേശ പ്രകാരം അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ രവീന്ദ്ര ദ്വിവേദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 49കാരനായ സല്‍മാനും ബോഡി ഗാര്‍ഡ് വിശാലിനുമെതിരേ പോലീസ് ഈ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തത്.

  കഴിഞ്ഞവര്‍ഷം നവംബര്‍ നാലാം തിയതി മുംബൈ- ഡല്‍ഹി വിമാന യാത്രക്കിടെ വിമാനത്തില്‍ വച്ച് സല്‍മാനും വിശാലും തനിക്കെതിരേ കൈയേറ്റ ശ്രമം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും തന്റെ പക്കലുണ്ടായിരുന്ന പ്രധാന രേഖകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും കാണിച്ചാണ് രവീന്ദ്ര ദ്വിവേദി പരാതി നല്‍കിയത്. ഈ പരാതിയില്‍ കഴമ്പുണ്ടെന്നും കേസ് രജിസ്ട്രര്‍ ചെയ്യാനും അന്ധേരി മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.

  ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണവുമായി ബന്ധപ്പെട്ടതടക്കം നിരവധി പ്രധാന പേപ്പറുകളാണ് രാവിലെ 8 മണിക്ക് നടന്ന ഈ സംഭവത്തില്‍ സല്‍മാനും വിശാലും ചേര്‍ന്ന് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചതെന്നും രവീന്ദ്ര. ഈ പരാതിയില്‍ സാഹചര്യ തെളിവുണ്ടെന്നും അന്വേഷണം നടത്താന്‍ കേസെടുക്കണമെന്നുമാണ് കോടതി പോലീസിനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്തെന്ന് വ്യക്തമല്ല. 2002ല്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാഹനം കയറ്റി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലും 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുകളും സല്‍മാനെതിരേയുണ്ട്.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments