DustbinMedia

കെ.എം. മാണിക്കും ജോസ് കെ മാണിക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി ജോര്‍ജിന്റെ കത്ത്

തിരുവനന്തപുരം- ധനമന്ത്രി കെ.എം. മാണിക്കും മകനും കോട്ടയും എംപിയുമായ ജോസ് കെ മാണിക്കുമെതിരേ കോടിക്കണക്കിന് അഴിമതി ആരോപണങ്ങള്‍ അടങ്ങുന്ന കത്ത് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറി. മാണിയുടെ അന്ധമായ പുത്രവാത്സല്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള കത്തില്‍ മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പറഞ്ഞിരിക്കുന്നു. സോളാര്‍ തട്ടിപ്പുകേസിലും ബാര്‍ കോഴ കേസിലും മാണിക്കും ജോസ് കെ മാണിക്കും പങ്കുണ്ടെന്ന് കത്തില്‍ പറഞ്ഞിരിക്കുന്നു.

  പത്ത് പേജുള്ള കത്തില്‍ റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സമരം നടത്താതിരിക്കാന്‍ വന്‍കിട ടയര്‍ കമ്പനി ഉടമകളുടെ പ്രതിനിധി ജോസ് കെ മാണിക്ക് 10 കോടി രൂപ കൈമാറിയെന്നതാണ് പ്രധാന ആരോപണം. എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു ഈ കൈമാറ്റമെന്നും താനിക്കാര്യം മാണിയെ നേരിട്ട് അറിയിച്ചിട്ടും നടപടികളൊന്നുമെടുത്തില്ലെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യമൊന്നും പുറത്ത് പറയരുതെന്നും ഈ പണം തിരികെ കൊടുപ്പിക്കാമെന്നും സമരം ശക്തമാക്കാമെന്നും മാണി ഉറപ്പ് നല്‍കിയെന്നും ജോര്‍ജ്.

  കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനെന്ന് രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് ജോര്‍ജ് കത്ത് നല്‍കിയത്. ഇത് കൂടാതെ സരിത സൂപ്രണ്ടിനെഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ടെന്നും അക്കാര്യം മാണിയെ അറിയിച്ചതാണ് പകയ്ക്ക് കാരണമെന്നും കത്തില്‍ പറഞ്ഞിരിക്കുന്നു. മാണി ഇതിന് മുമ്പും നിരവധി തവണ ബജറ്റ് വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും ജോസ് കെ മാണിയുടെ പണത്തോടുള്ള ആര്‍ത്തി അവസാനിപ്പിച്ച് നല്ലവഴിക്ക് നടത്താന്‍ മാണിക്ക് കഴിയുന്നില്ലെന്നും ജോര്‍ജ്.

ജോര്‍ജിന്റെ കത്തിന്റെ പൂര്‍ണരൂപം:


Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments