DustbinMedia

7-8 സീറ്റര്‍ എംപിവി വിപണിയിലേക്ക് ലോഡ്ജിയും, 19.98 കിലോമീറ്റര്‍ മൈലേജ് - പുറത്തിറക്കല്‍ വ്യാഴാഴ്ച

8.5 ലക്ഷത്തിനും 10.5 ലക്ഷത്തിനും ഇടയിലാകും വിലയെന്ന് സൂചന.

മാരുതി എര്‍ട്ടിഗയും ഹോണ്ട മൊബിലിയോയും അരങ്ങ് വാഴുന്ന ഇന്ത്യയിലെ 7-8 സീറ്റര്‍ എംപിവി വിപണയിലേക്ക് റെനോയുടെ ലോഡ്ജിയും എത്തുന്നു. ജനുവരിയില്‍ അവതരിപ്പിച്ച വാഹനം വ്യാഴാഴ്ച പുറത്തിറക്കും. ആഗോളതലത്തില്‍ റെനോയുടെ ഉടമസ്ഥതയിലുള്ള ഡാസിയ ബ്രാന്‍ഡിലാണ് ലോഡ്ജി വിറ്റഴിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ റെനോ ലോഡ്ജി എന്ന പേരിലാകും വാഹനം വില്‍ക്കുക. മൊബിലിയോയ്‌ക്കോ എര്‍ട്ടിഗോയ്‌ക്കോ അവകാശപ്പെടാന്‍ കഴിയാത്ത ഒരു മികവും ലോഡ്ജിക്കുണ്ട്. ഇന്നോവ പോലെ എട്ട് പേര്‍ക്ക് യാത്ര ചെയ്യാം. നീളവും കൂടുതലുണ്ട്. എന്നാല്‍ എര്‍ട്ടിഗയ്ക്കും മൊബിലിയോയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന വിലയാകും വാഹനത്തിന്. 8.5 ലക്ഷത്തിനും 10.5 ലക്ഷത്തിനും ഇടയിലാകും വിലയെന്ന് സൂചന. 

  റെനോ ഡസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റല്‍ കെ9കെ ഡീസല്‍ എഞ്ചിന്‍ തന്നെയാകും ലോഡ്ജിയിലും ഉപയോഗിക്കുക. എംപിവികളിലെ മുമ്പന്‍ ഇന്നോവയേക്കാളും കുതിരശക്തിയുള്ള ലോഡ്ജി പവര്‍ പ്രേമികളുടെ ആദ്യ ചോയിസാകുമെന്ന് ഉറപ്പ്. 

മറ്റ് പ്രത്യേകതകള്‍
നീളം- 4498 മി.മീ
വീതി- 1751 മി.മീ
ഉയരം- 1697 മി.മീ
എഞ്ചിന്‍- 1461 സിസി
പവര്‍- 109 ബിഎച്ച്പി
മൈലേജ്- ലിറ്ററിന് 19.98 കിലോമീറ്റര്‍
ബൂട്ട്‌സ്‌പേസ്- 207 ലിറ്റര്‍

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments