DustbinMedia

ഭഗവത് ഗീത മത്സരത്തില്‍ 12 വയസുകാരി മുസ്ലീം ബാലിക ഒന്നാമത്‌

195 സ്‌കൂളുകളില്‍ നിന്ന് 4617 വിദ്യാര്‍ഥികള്‍ ലീഗില്‍ പങ്കെടുത്തു

മുംബൈ- ഭഗവത് ഗീതയെ അടിസ്ഥാനമാക്കി നടത്തിയ ഗീത ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ 12 വയസുകാരിയായ മുസ്ലീം വിദ്യാര്‍ഥിനി മറിയം ആസിഫ് സിദ്ദിഖിക്ക് ഒന്നാം സ്ഥാനം. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് ജനുവരിയില്‍ നടത്തിയ മത്സരത്തിലാണ് മുംബൈയിലെ മീര റോഡിലെ കോസ്‌മോപൊളീറ്റന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മരിയം ഒന്നാമതെത്തിയത്. മതങ്ങളില്‍ ഏറെ താത്പര്യമുള്ള മറിയത്തിന്റെ ഒഴിവു സമയ വിനോദം മത ഗ്രന്ഥങ്ങള്‍ വായിക്കുക എന്നതാണ്. 

  ക്ലാസ് ടീച്ചര്‍ ഇങ്ങനെയൊരു മത്സരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതില്‍ പങ്കെടുത്താലോ എന്ന് തോന്നിയെന്നും മാതാപിതാക്കള്‍ അതിന് പൂര്‍ണ പിന്തുണ നല്‍കിയെന്നും മറിയം പറയുന്നു. ഈ മത്സരത്തിന്റെ ഭാഗമായാല്‍ ഭഗവത് ഗീത എന്താണെന്ന് വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്നും താന്‍ കരുതിയെന്നും മറിയം. . മാതാപിതാക്കളുമായി സ്ഥിരമായി മതപരമായ കാര്യങ്ങളില്‍ മറിയം സംവാദവും നടത്താറുണ്ടത്രേ. ബൈബിള്‍ വായിച്ച് കഴിഞ്ഞ മറിയം ഖുറാന്‍ ക്ലാസുകളിലും പങ്കെടുത്തിട്ടുണ്ട്. ഗീതയുടെ വിവര്‍ത്തനം ചെയ്ത കോപ്പിയും വായിച്ചു കഴിഞ്ഞു. 

  എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും അംഗീകരിക്കണമെന്നുമാണ് തന്റെ കുടുംബം പഠിപ്പിക്കുന്നത്. ഒരു മതവും പരസ്പര വിദ്വേഷം പടര്‍ന്നുന്നില്ലെന്ന് മറിയത്തിന്റെ പിതാവ് ആസിഫ് സിദ്ദിഖി. 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരുന്നു ടെസ്റ്റിന്റെ ഭാഗമായുണ്ടായിരുന്നത്. 195 സ്‌കൂളുകളില്‍ നിന്ന് 4617 വിദ്യാര്‍ഥികള്‍ ലീഗില്‍ പങ്കെടുത്തു. 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments