DustbinMedia

കെനിയന്‍ കോളേജില്‍ വെടിവയ്പ്പ്- 147 മരണം, മുസ്ലീം വിദ്യാര്‍ഥികളല്ലാത്തവരെ തെരഞ്ഞെടുത്ത് കൊലപ്പെടുത്തി

ആക്രമണത്തില്‍ 80 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

കെനിയയുടെ വടക്ക്കിഴക്കന്‍ പ്രദേശത്തുള്ള ഗാര്‍സിയ യൂണിവേഴ്‌സിറ്റി കോളേജില്‍ അല്‍ ഷബാബ് തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ 147 മരണം. രണ്ട് പോലീസുകാരും ഒരു സൈനികനും രണ്ട് വാച്ച്മാന്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് കെനിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൊമാലിയന്‍ അതിര്‍ത്തിയില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കോളേജില്‍ നടന്ന ആക്രമണത്തില്‍ 80 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് മുഖംമറച്ച നാലോളം തീവ്രവാദികള്‍ എകെ47 തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി കോളേജിലേക്ക് ഇരച്ചുകയറിയത്. മുസ്ലീം അല്ലാത്ത കുട്ടികളെ മാറ്റി നിര്‍ത്തി വെടിവച്ച് കൊല്ലുകയായിരുന്നു അവര്‍. 

  സംഭവം അറിഞ്ഞ ഉടന്‍ തന്നെ സൈന്യം രംഗത്തെത്തി. എന്നാല്‍ കോളേജ് ഡോര്‍മെറ്ററിയില്‍ നിരവധി പേരെ ബന്ദികളാക്കി രക്ഷനേടാനായി തീവ്രവാദികള്‍ ശ്രമിച്ചു. ഒടുവില്‍ 13 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തില്‍ തീവ്രവാദികളെ സൈന്യവും പോലീസും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. 

  ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളും മറ്റും വച്ചു കെട്ടിയ നിലയിലെത്തിയ തീവ്രവാദികള്‍ക്ക് വെടിയേല്‍ക്കുമ്പോള്‍ ചാവേര്‍ പോലെ പൊട്ടിത്തെറിച്ചുവെന്ന് ആഭ്യന്തര മന്ത്രി ജോസഫ് എന്‍കൈസേരി പറഞ്ഞു. സൊമാലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ഷഹാബ് എന്ന മുസ്ലീം തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കെനിയില്‍ ഇതിന് മുമ്പും ഈ അല്‍ ഖ്വെയ്ദ ബന്ധമുള്ള സംഘടന ആക്രമണങ്ങള്‍ നടത്തിയിരുന്നു. 2013ല്‍ നയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ 67 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതു ഇവര്‍ തന്നെയായിരുന്നു. സൊമാലിയയില്‍ തീവ്രവാദികളെ തുരുത്താന്‍ കെനിയ സൈന്യത്തെ അയച്ചതിനെത്തുടര്‍ന്നാണ് അവര്‍ കെനിയയില്‍ ആക്രമണങ്ങള്‍ തുടങ്ങിയത്.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments