DustbinMedia

ഭ്രൂണഹത്യ നടത്തിയതിന് അമേരിക്കയില്‍ ഇന്ത്യന്‍ വംശജയ്ക്ക് 20 വര്‍ഷം തടവ്

തീര്‍ത്തും യാഥാസ്ഥിതികരായ മാതാപിതാക്കളില്‍ നിന്ന് താന്‍ ഗര്‍ഭിണിയായെന്ന വിവരം മറച്ചുവച്ച് ജീവിച്ചുവരികയായിരുന്നു പൂര്‍വി

വാഷിങ്ടണ്‍- ഭ്രൂണഹത്യ, കുട്ടിയോടുള്ള അവഗണന എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ വംശജയ്ക്ക് അമേരിക്കയില്‍ 20 വര്‍ഷം തടവ്. ഗര്‍ഭം അലസിപ്പിക്കാനും സന്താനങ്ങളെ ഉത്പാദിപ്പിക്കാനും സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ക്ക് ഈ വിധി ഇടയാക്കി. ഇന്ത്യയില്‍ നിന്ന് കുടിയേറി ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡില്‍ സ്ഥിരതാമസമാക്കിയ ഒരു കുടുംബത്തില്‍ നിന്നുള്ള പൂര്‍വി പട്ടേല്‍ (33) എന്ന യുവതിയെയാണ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്.

  2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അവിടെ ഒരു പ്രാദേശിക മെഡിക്കല്‍ സെന്ററില്‍ രക്തം വാര്‍ന്നൊഴുകന്ന നിലയില്‍ ചികിത്സയ്ക്കായി എത്തുകയായിരുന്നു പൂര്‍വി. അബോര്‍ഷനായെന്ന രീതിയിലാണ് ഡോക്ടര്‍മാര്‍ പൂര്‍വിയെ ചികിത്സിച്ചത്. മാസംതികയാത്ത കുഞ്ഞിനെ താന്‍ പ്രസവിച്ചുവെന്നും ഭ്രൂണം ചവറ്റുകൊട്ടയില്‍ കളഞ്ഞുവെന്നും പൂര്‍വി പിന്നീട് കുറ്റസമ്മതം നടത്തി. തീര്‍ത്തും യാഥാസ്ഥിതികരായ മാതാപിതാക്കളില്‍ നിന്ന് താന്‍ ഗര്‍ഭിണിയായെന്ന വിവരം മറച്ചുവച്ച് ജീവിച്ചുവരികയായിരുന്നു പൂര്‍വി.

 തന്റെ കൂടെ ജോലി ചെയ്തിരുന്ന വിവാഹിതനായ ഒരു പുരുഷനുമായുള്ള ബന്ധത്തിലാണ് കുഞ്ഞിനെ പൂര്‍വി ഗര്‍ഭം ധരിച്ചത്. എന്നാല്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധമെന്നത് കടുത്ത കുറ്റമായി കാണുന്ന മാതാപിതാക്കളോട് ഇക്കാര്യം പറയാന്‍ ധൈര്യമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഗര്‍ഭം മറച്ചുവച്ച് ജീവിക്കാന്‍ പൂര്‍വി തീരുമാനിച്ചത്. എന്തായാലും ആറാം മാസത്തില്‍ ഗര്‍ഭം അലസി. താന്‍ കുട്ടിയെ രക്ഷിക്കാന്‍ പരാമാവധി ശ്രമിച്ചെന്നും പേടിച്ചുപോയതിനാലാണ് വൈദ്യസഹായം തേടാത്തതെന്നും പൂര്‍വി വ്യക്തമാക്കി. 911 വിളിച്ച് അടിയന്തര മെഡിക്കല്‍ സഹായം ആവശ്യപ്പെടാത്തത് മനഃപൂര്‍വം ഭ്രൂണഹത്യ നടത്തിയെന്നതിനും കുട്ടിയോട് അവഗണന കാണിച്ചതിനും തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തടവ് വിധിച്ചത്.

  ഓണ്‍ലൈനായി ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ പൂര്‍വി വാങ്ങിയെന്നും അതുവഴിയാണ് ഇങ്ങനെ സംഭവിച്ചതെന്നുമായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. എന്നാല്‍ പൂര്‍വിയുടെ രക്ത പരിശോധനയില്‍ ഇത്തരത്തിലുള്ള മരുന്നുകളൊന്നും കഴി്ച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.

 

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments