DustbinMedia

ലോക മുത്തശ്ശി 117ാം വയസില്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡ് സ്വന്തമായിരുന്ന ജപ്പാനിലെ മിസാവോ ഒകാവ എന്ന ലോക മുത്തശ്ശി അന്തരിച്ചു. 117 വയസായിരുന്നു പ്രായം. ബുധനാഴ്ച രാവിലെ ഒസാകയിലെ ഒരു നേഴ്‌സിങ് ഹോമിലായിരുന്നു അന്ത്യം. തന്റെ ഇത്രയും കാലം നീണ്ട ജീവിതം തീരെ ചെറുതാണെന്നാണ് 116ാം ജന്മദിനത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ അഭിപ്രായപ്പെട്ടത്. ഇതോടെ 19ാം നൂറ്റാണ്ടിലെ ജീവിതം അനുഭവിച്ചിട്ടുള്ള ലോകത്തില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ എണ്ണം നാലായി ചുരുങ്ങി. 1898ലാണ് മിസാവോ ഒകാവയുടെ ജനനം. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കും സാക്ഷിയായി. 1931ല്‍ ഭര്‍ത്താവ് മരിച്ച ശേഷം മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കുമൊപ്പമായിരുന്നു മിസാവോയുടെ ജീവിതം. മിസാവോയ്ക്ക് മൂന്ന് മക്കളും നാല് കൊച്ചുമക്കളും അവര്‍ക്ക് ആറ് മക്കളുമാണുള്ളത്.

  92 കാരനായ മൂത്തമകനടക്കം കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരുമെല്ലാം മരണ സമയത്ത് മിസാവോ മുത്തശ്ശിക്ക് സമീപമുണ്ടായിരുന്നു. 2013ലാണ് ഗിന്നസ് റെക്കോഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി മിസാവോ മുത്തശ്ശിക്ക് സമ്മാനിച്ചത്.

  മിസാവോയുടെ മരണത്തോടെ അര്‍കനാസുകാരനായ 116 വയസുകാരന്‍ ജെര്‍ട്രൂഡ് വീവര്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന വിശേഷണം സ്വന്തമാക്കി. മിസാവോ മുത്തശ്ശിക്ക് മുമ്പ് ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന വ്യക്തിയെന്ന റെക്കോഡും ഒരു ജപ്പാന്‍ സ്വദേശിക്കായിരുന്നു. ജാപ്പനീസ് സ്വദേശികളുടെ ദീര്‍ഘായുസ്സിന്റെ ലക്ഷണമായാണ് ഇത് കണക്കാക്കപ്പെടന്നത്. 2050 ആകുമ്പോഴേക്കും ജപ്പാനില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള ആറ് ലക്ഷത്തോളം ആളുകള്‍ കാണുമെന്നാണ് കണക്കുകൂട്ടലില്‍ പറയുന്നത്.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments