DustbinMedia

ബ്രിട്ടനില്‍ സിഖ് കാരന് നേരെ വംശവെറിയന്മാരുടെ ക്രൂര ആക്രമണം- തെളിവായി വീഡിയോയും

ലണ്ടന്‍- ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ ഇന്ത്യന്‍ വംശജനായ സിഖുകാരന് നേരെ വംശീയ ആക്രമണം. ബെര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റില്‍ ഞായറാഴ്ചയാണ് (മാര്‍ച്ച് 29) സിഖുകാരനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. ഇതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്യുകയും ചെയ്തു.

  ആക്രമണത്തില്‍ നിന്ന് രക്ഷനേടാനായി സിഖുകാരന്‍ മുഖം മറയ്ക്കുന്നതിന്റെയും ഒഴിഞ്ഞുമാറുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാന്‍ കഴിയും. നിരവധി പേര്‍ സംഭവം കണ്ട് അടുത്തെത്തിയെങ്കിലും അക്രമികളെ പിടിച്ചുമാറ്റാനോ ആക്രമണം തടയാനോ തയാറായില്ല. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും എന്നാല്‍ ആക്രമണം നേരിട്ടയാള്‍ ഇതുവരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ലെന്നും പോലീസ് വക്താവ്.

  വീഡിയോയില്‍ ആക്രമണത്തിന് ഇരയായ മനുഷ്യന്‍ ധൈര്യപൂര്‍വം മുന്നോട്ട് വന്ന് പരാതി നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

 

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments