DustbinMedia

കരുതല്‍ 2015: മൂന്നു ജില്ലകളില്‍ നിന്ന് 35904 അപേക്ഷകള്‍, ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെ

ആധാര്‍ കാര്‍ഡ് സഹിതമാണ് ഇത്തവണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം

മൂന്നു ജില്ലകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015ല്‍ ലഭിച്ചത് 35,904 അപേക്ഷകള്‍. സംസ്ഥാനമൊട്ടാകെ ലഭിച്ചത് 76,057 അപേക്ഷകള്‍. കരുതല്‍ 2015 ആദ്യം നടക്കുന്ന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരാതി ഓണ്‍ലൈനില്‍ നല്‍കാനുള്ള കാലാവധി ശനിയാഴ്ച അവസാനിച്ചത്. പത്തനംതിട്ടയിലേത് 31ന് അവസാനിക്കും. മറ്റു ജില്ലകളില്‍ അപേക്ഷ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. അപേക്ഷ തീയതി കഴിഞ്ഞാലും  ജനസമ്പര്‍ക്ക ദിവസം അപേക്ഷ നല്‍കാവുതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

    തിരുവനന്തപുരം 16,253, എറണാകുളം 7562,  കോഴിക്കോട് 11,089 എിങ്ങനെയാണ്  അപേക്ഷകള്‍ ലഭിച്ചത്. ഇവ കളക്ടറേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനില്‍ അയച്ചുകൊടുക്കും. തുടര്‍ന്ന് അവരുടെ റിപ്പോര്‍ട്ട് സഹിതം ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുക്കും. തെരഞ്ഞെടുത്ത അപേക്ഷകരെയാണ് ജനസമ്പര്‍ക്ക ദിവസം മുഖ്യമന്ത്രി കാണുന്നത്.

    ജനസമ്പര്‍ക്ക ദിവസവും പരാതി നല്കാവുന്നതാണ്. അവയും അവിടെവച്ചു തന്നെ ഓണ്‍ലൈനില്‍ ആക്കും. അപേക്ഷ സ്വീകരിക്കാന്‍  കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. അവിടെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഡോക്കറ്റ് നമ്പര്‍ സഹിതമുള്ള രസീത് നല്കുന്നതാണ്. ഈ രസീതുമായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അപേക്ഷ നല്കാം. അല്ലെങ്കില്‍ അവിടെത്തന്നെയുള്ള കൗണ്ടറില്‍ നല്‍കി മടങ്ങാം. ഒരാഴ്ചയ്ക്കുള്ളില്‍ അപേക്ഷയുടെ നിജസ്ഥിതി ഓണ്‍ലൈനില്‍ ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

   കിടപ്പുരോഗികളെയും മറ്റും ആംബുലന്‍സിലും വീല്‍ ചെയറിലും ജനസമ്പര്‍ക്കവേദിയിലേക്കു കൊണ്ടുവരുന്നതിനെ കഴിവതും നിരുത്സാഹപ്പെടുത്തുതാണ്. അവര്‍ ഫോട്ടോ സഹിതമാണ് അപേക്ഷ നല്‌കേണ്ടത്. ജില്ലാതല ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍പോയി ഇത്തരം കേസുകളില്‍ തീര്‍പ്പാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.

        മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റുമുള്ള  സാമ്പത്തിക സഹായം ഇത്തവണ ബാങ്ക് അക്കൗണ്ടിലൂടെയായിരിക്കും വിതരണം ചെയ്യുത്.  ആധാര്‍ കാര്‍ഡ് സഹിതമാണ് ഇത്തവണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. ഭൂരിപക്ഷം ആധാര്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍  അനായാസം ബാങ്കുവഴി തുക വിതരണം ചെയ്യാന്‍ കഴിയുമെു മുഖ്യമന്ത്രി അറിയിച്ചു.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം, വീട്,സ്ഥലം, എപിഎല്‍ കാര്‍ഡ് ബിപില്‍ കാര്‍ഡ് ആക്കുക, വായ്പാ കുടിശിക, ജോലി, ചികിത്സ, വൈദ്യുതി, വെള്ളം, വീട്ടുനമ്പര്‍, സ്‌കൂള്‍, വിദ്യാഭ്യാസം, തദ്ദേശസ്ഥാപനങ്ങളിലെ സേവനം, റോഡ്, പട്ടയം, സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍  തുടങ്ങിയ നിരവധി  ആവശ്യങ്ങളാണ് കരുതല്‍ 2015ല്‍ ഉള്ളത്.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments