DustbinMedia

സൈമന്‍ ബ്രിട്ടോ ഭാരതപര്യടനത്തിന്

പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ പോലും ബ്രിട്ടോ എന്ന ജീവിക്കുന്ന രക്തസാക്ഷി ഇക്കുറി പങ്കെടുത്തില്ല. സൈമണ്‍ ബ്രിട്ടോയെ ഏരിയ സമ്മേളനത്തില്‍ പോലും പങ്കെടുപ്പിക്കേണ്ടതില്ളെന്ന് തീരുമാനിച്ചത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തന്നെയാണ്. കച്ചവടത്തിന്‍റെ കണക്കുകള്‍ മാത്രമറിയുന്ന നേതാക്കള്‍ക്ക് ബ്രിട്ടോയെപ്പോലുളളവര്‍ ഇന്നൊരു ഭാരമാണ്.

ജോയി വള്ളുവനാടന്‍ 

കൊച്ചി: നാളെ രാവിലെ എട്ടിന് "ഇന്ത്യയെ കണ്ടത്തൊന്‍ " വടുതലയിലെ വീട്ടില്‍ നിന്ന് സൈമണ്‍ ബ്രിട്ടോ ഇറങ്ങുന്നു .സുഹൃത്തുക്കളും സഖാക്കളും നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും ബ്രിട്ടോവിന്‍േറത് ഉറച്ച തീരുമാനമാണ്. ശരീരത്തിന്‍െറ അവശതകള്‍ ഒരിക്കലും തന്‍െറ തീരുമാനങ്ങളില്‍നിന്ന് ബ്രിട്ടോവിനെ തടഞ്ഞുനിര്‍ത്തിയിട്ടില്ല. ശരിക്കും ‘ഭാരതപര്യടന’മാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.


ഞങ്ങള്‍ പഠിക്കുന്ന കാലത്ത് മഹാരാജാസ് കോളജില്‍ എസ്.എഫ്.എ. ശക്തമായിരുന്നു. പി.ടി. തോമസ് അവിടെ വന്നതോടെ കെ.എസ്.യു. ശക്തമാകാന്‍ തുടങ്ങി. അടിയന്തരാവസ്ഥയോടെ എസ്.എഫ്.ഐ. ക്ഷീണിച്ചു. അപ്പോള്‍ അത് തിരിച്ചു പിടിക്കണം. അതിന്‍റെ ചാര്‍ജ്ജ് ബ്രിട്ടോക്കായിരുന്നു . എസ്.എഫ്.ഐ. മുഴുവന്‍ സീറ്റും തൂത്തുവാരി.  1983 ഒക്ടോബര്‍ 14-ാം തീയതി എറണാകുളം ജനറല്‍ ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ വെച്ച് പോലീസുകാര്‍ നോക്കിനില്‍ക്കേ മൂന്നുപേര്‍ ചേര്‍ന്ന് ബ്രിട്ടോയെ കുത്തുകന്നത് കണ്ടു നില്‍ക്കേണ്ടിവന്ന ഹതഭാഗ്യനാണ് ഞാന്‍ .തന്‍റെ ഏകാന്തവാസത്തില്‍നിന്നും ആശ്വാസം തേടാനായി ബ്രിട്ടോ പലവഴികളും അന്വേഷിച്ചു. എഴുത്തില്‍ വ്യാപൃതനായി. ക്ളേശം സഹിച്ച് മൂന്നു നോവലുകളെഴുതി. ‘അഗ്രഗാമി’, ‘മഹാരൗദ്രം’, ‘നകുലിന്‍റെ നോട്ടു പുസ്തകം’. വിവാഹത്തില്‍ അഭയം തേടി. സീനയില്‍ ഒരു മകള്‍ പിറന്നു -’കയീനിലാ’. 
രോഗമുക്തിക്കായി പല ചികിത്സാമാര്‍ഗ്ഗങളും പരീക്ഷിച്ചു . അലോപ്പതി, ആയുര്‍വേദം, ഹോമിയോ ഒടുവില്‍ പ്രകൃതി ചികിത്സ. ഇപ്പോള്‍ ഒരു ജീവിതചര്യ എന്ന നിലയില്‍ പ്രകൃതിജീവനത്തിലും പ്രകൃതി കൃഷിയിലും മുഴുകിയിരിക്കുകയാണ്. കൊച്ചി നഗരാതിര്‍ത്തിയിലുളള വടുതല ജെട്ടിക്കടുത്ത് പുഴയോരവഴിയില്‍ ‘കയം’ എന്ന വീട്ടില്‍ . താന്‍ ജീവിതം സമര്‍പ്പിച്ച പ്രസ്ഥാനം ഒരുപാടു സംശയങ്ങളുടെ മുള്‍മുനയില്‍ നില്ക്കുമ്പോഴും അതിന്‍്റെ വര്‍ത്തമാനകാലത്തെ ന്യായീകരിക്കാനും ന്യായീകരിക്കാതിരിക്കാനും സാധിക്കാത്ത സൈമണ്‍ .


നീണ്ട മുപ്പത്തിയൊന്ന് വര്‍ഷം തളര്‍ന്ന ശരീരവുമായി ചക്രക്കസേരയില്‍ ഉരുണ്ടുനീങ്ങുമ്പോഴും സൈമണ്‍ ബ്രിട്ടോ നീ ഒരു തുള്ളിക്കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാവില്ല. സ്വന്തം പാര്‍ട്ടിയില്‍ ബ്രിട്ടോ നിനക്ക് അത്രയും വിശ്വാസമായിരുന്നു. പക്ഷേ ഇപ്പോള്‍ നീ കരയുകയാവും. പൊട്ടിക്കരയുകയാവും. ഞങ്ങള്‍ക്കുറപ്പുണ്ട്. നെരൂദയുടെ കവിതകളേയും ചെഗുവേരയുടെ വിപ്ളവ പാഠങ്ങളേയും ഒരു പോലെ സ്നേഹിച്ച സൈമണ്‍ ബ്രിട്ടോയെ പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ പോലും ബ്രിട്ടോ എന്ന ജീവിക്കുന്ന രക്തസാക്ഷി ഇക്കുറി പങ്കെടുത്തില്ല. സൈമണ്‍ ബ്രിട്ടോയെ ഏരിയ സമ്മേളനത്തില്‍ പോലും പങ്കെടുപ്പിക്കേണ്ടതില്ളെന്ന് തീരുമാനിച്ചത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തന്നെയാണ്. കച്ചവടത്തിന്‍്റെ കണക്കുകള്‍ മാത്രമറിയുന്ന നേതാക്കള്‍ക്ക് ബ്രിട്ടോയെപ്പോലുളളവര്‍ ഇന്നൊരു ഭാരമാണ്.


കൊലപാതക രാഷ്ട്രീയത്തിന്‍്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സൈമണ്‍ ബ്രിട്ടോ. അക്രമരാഷ്ട്രീയത്തിന്‍റെ തിമിരം ബാധിച്ച ആസുരത ആ ജീവിതത്തിനുമേല്‍ ചുടുചോരതെറിപ്പിച്ചിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞു . 1983 ഒക്ടോബര്‍ 14നാണ് നട്ടെല്ല് , കരള്‍ , ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളില്‍ കുത്തേറ്റ് ബ്രിട്ടോ പിടഞ്ഞുവീണത്. അന്നുമുതല്‍ അരയ്ക്കുതാഴെ തളര്‍ന്നുപോയി. പ്രസ്ഥാനങ്ങളുടെ ശക്തിപ്രകടനങ്ങള്‍ക്കിടയില്‍ ബലിയാടാകുന്നത് നിസ്സഹായനായ വ്യക്തിതന്നെയാണെന്ന് ബ്രിട്ടോയുടെ ജിവിതം നിശബ്ദമായി നിലവിളിച്ചുകൊണ്ടിരിക്കുന്നു. 

ജോയി വള്ളുവനാടന്‍ 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments