DustbinMedia

പി.സി. ജോര്‍ജ് ഇപ്പോള്‍ അഴിമതി വിരുദ്ധന്‍; പണ്ട് കൈക്കൂലിക്കേസിലെ കുറ്റക്കാരന്‍

അഴിമതിക്കെതിരേ പടവാളെടുത്ത്·പൊരുതുന്നവന്‍ എന്നൊക്കെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഇപ്പോള്‍ പറയുമെങ്കിലും കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി അഴിമതി ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുകയും അതില്‍ കുറ്റക്കാരനെന്ന് തെളിയുകയും ചെയ്ത അംഗം എന്ന വിശേഷണമാണ് പി.സി. ജോര്‍ജിന് കൂടുതല്‍ യോജിക്കുക.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രസംഗിക്കുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജ് ജുഡീഷ്യല്‍ കമ്മീഷന്‍ പണ്ടേ കൈക്കൂലിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയ ആള്‍. ഹൈക്കേടതിയിലെ സിറ്റിംഗ് ജഡ്ജിമാര്‍ അടങ്ങിയ കമ്മീഷനാണ് ജോര്‍ജ് കുറ്റക്കാരനാണ് എന്ന് കണ്ടത്തെിയത്്. പൊതുപ്രവര്‍ത്തനം പോലും നടത്താന്‍ അനുവദിക്കാത്ത വിധത്തില്‍ മാറ്റിനിര്‍ത്തേണ്ട വിധം ഗുരുതരമായ കുറ്റമാണ്  ജോര്‍ജ് അന്ന് ചെയ്തതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 1981ല്‍ സ്വന്തം മണ്ഡലത്തിലെ ഒരു പാവപ്പെട്ട സ്ത്രീക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് 25000 രൂപ വാങ്ങിയെന്ന കുറ്റമാണ് പി.സി. ജോര്‍ജിനെതിരെ തെളിഞ്ഞത്. ഈ കേസ് അന്വേഷിക്കാന്‍  സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രൂപീകരിച്ച ജുഡീഷ്യല്‍ ഹൈക്കോടതി ജഡ്ജി ജി. ബാലഗംഗാധരന്‍ നായരായിരുന്നു ചെയര്‍മാന്‍. ജസ്റ്റിസ് എസ്.കെ. കാദറും അന്നത്തെ നിയമസഭാ സെക്രട്ടറി ഡോ. ആര്‍. പ്രസന്നനുമായിരുന്നു മറ്റ് രണ്ട് അംഗങ്ങള്‍. 
അഴിമതിക്കെതിരേ പടവാളെടുത്ത്·പൊരുതുന്നവന്‍ എന്നൊക്കെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഇപ്പോള്‍ പറയുമെങ്കിലും കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി അഴിമതി ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുകയും അതില്‍ കുറ്റക്കാരനെന്ന് തെളിയുകയും ചെയ്ത അംഗം എന്ന വിശേഷണമാണ് പി.സി. ജോര്‍ജിന് കൂടുതല്‍ യോജിക്കുകയെന്ന് ജോര്‍ജ് വിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.   


1983ലാണ് ജോര്‍ജിന്‍െറ് മേല്‍ കോഴ കേസ് പിടിമുറുക്കുന്നത്. ജോര്‍ജിന്‍്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിലെ കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ താഴത്തുപറമ്പില്‍ തൊമ്മന്‍ ചാക്കോയാണ് 1981ല്‍ ജോര്‍ജ് കോഴ വാങ്ങിയ കാര്യം പുറംലോകത്തെ· അറിയിച്ചത്. ആ വര്‍ഷം സെപ്റ്റംബറിനും ഡിസംബറിനുമിടക്ക് നിയമസഭാംഗമെന്ന നിലയിലുള്ള തന്‍്റെ സ്ഥാനം ഉപയോഗിച്ച് ചെമ്മലമറ്റം ഹൈസ്കൂളില്‍ അധ്യാപക ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കുര്യന്‍ ജോസഫ് എന്ന വ്യക്തിയില്‍ നിന്ന് ജോര്‍ജ് 25000 രൂപ കൈക്കൂലി വാങ്ങിയെന്നതായിരുന്നു ആരോപണം. 
  സഹോദരി കെ.കെ. ത്രേസ്യാമ്മയ്ക്ക് അധ്യാപികയായി ജോലി തരപ്പെടുത്തി കൊടുക്കാമെന്ന ഉറപ്പിന്മേലായിരുന്നു അന്ന് കേരള കോണ്‍ഗ്രസ് (ജെ) അംഗമായിരുന്ന അനുജന്‍ കെ.കെ. കുര്യന്‍ വഴി കുര്യന്‍ ജോസഫ് ജോര്‍ജിന് കൈക്കൂലി നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനൊരു തീരുമാനമുണ്ടാകാതെ വന്നതോടെ അവര്‍ ജോര്‍ജിനോട് പണവും അതിന്‍്റെ പലിശയും തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ജോര്‍ജ് പണം നല്‍കിയില്ല. പണം വാങ്ങി ജോലി നല്‍കുന്ന പതിവില്ളെന്ന് ചെമ്മലമറ്റം ഹൈസ്കൂള്‍ മാനേജ്മെന്‍റ് അധികൃതരും ഇരുസഹോദരന്മാരോടും വ്യക്തമാക്കി. ഇതോടെ അവര്‍ ഇളയ സഹോദരന്‍്റെ പാര്‍ട്ടി ബന്ധം ഉപയോഗിച്ച് ജോര്‍ജിന്‍െറ കൈയ്യില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ നിശ്ചയിച്ചു. 


  കേരള കോണ്‍ഗ്രസ് (ജെ)യുടെ പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്‍്റ് കെ.കെ. കുര്യനോട് തിരുവനന്തപുരത്തത്തെി ജോര്‍ജിനെ കണ്ട് സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് തിരുവനന്തപുരത്തത്തെിയ കുര്യന്‍ ജോര്‍ജിനെ കണ്ട് കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും ജോര്‍ജ് പണം തിരികെ നല്‍കാന്‍ തയാറായില്ല. ഇതത്തേുടര്‍ന്ന് കുര്യന്‍ ജോസഫ് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന് പരാതി നല്‍കി. പ്രശ്നമായതോടെ ജോര്‍ജ് അക്കാലത്ത·് തിടനാട് പഞ്ചായത്ത·് പ്രസിഡന്‍്റായിരുന്ന ടി.ടി. മാത്യു വഴി 25000 രൂപ സഹോദരന്മാര്‍ക്ക് തിരികെ നല്‍കി.  എന്നാല്‍ അത്രയും കാലത്തെ· പണത്തിന്‍്റെ പലിശ കൂടി നല്‍കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കുര്യന്‍ സോദരന്മാര്‍ തയാറായില്ല. ഇക്കാര്യം സൂചിപ്പിച്ച് കുര്യന്‍ ജോസഫ് വക്കീല്‍ നോട്ടീസും അയച്ചു. പാര്‍ട്ടിക്ക് ഈ കോഴ കേസ് ഏറെ ക്ഷീണമാകുമെന്ന് കണ്ട മുതിര്‍ന്ന നേതാവ് മത്തച്ചന്‍ കുരുവിനാക്കുന്നേല്‍ പരാതിയില്‍ അന്വേഷണം നടത്തി. ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ കുര്യന്‍ ജോസഫുമായി ചര്‍ച്ച നടത്തി കേസ് എങ്ങനെയും ഒത്തുതീര്‍ക്കാനും മത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ഏറെ ശ്രമിച്ചു. പിന്നീട് കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മത്തച്ചന്‍ എഴുതിയ കത്തുകളും തെളിവുകളായി അന്വേഷണ കമ്മീഷന് മുന്നില്‍ എത്തി. എങ്ങനെയും ജോര്‍ജിന്‍്റെ കൈയില്‍ നിന്ന് പലിശ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് മത്തച്ചന് കുര്യന്‍ ജോസഫ് അയച്ച കത്തും തന്‍്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി മത്തച്ചന്‍ നല്‍കിയ മറുപടി കത്തുമെല്ലാം ജോര്‍ജിനെതിരേ വ്യക്തമായ തെളിവുകളായി. ഇതിന്‍െറ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ജോര്‍ജ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. കമ്മീഷന്‍്റെ അന്വേഷണത്തിനെതിരേ ഹൈക്കോടതിയില്‍ ജോര്‍ജ് ഹര്‍ജി നല്‍കി. എന്നാല്‍ 1985 ഓഗസ്റ്റ് 23ന് ഹൈക്കോടി സിംഗിള്‍ ബെഞ്ച് ജോര്‍ജിന്‍്റെ ഹര്‍ജി തള്ളി. പിന്നീട് ജോര്‍ജ് ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കി. അതേ വര്‍ഷം നവംബര്‍ ഏഴാം തിയതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജോര്‍ജിന്‍്റെ അപ്പീല്‍ തള്ളി. 


1987 ആഗസ്റ്റ് മൂന്നിന്  പി.സി. ജോര്‍ജ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ സമര്‍പ്പിച്ചു. എന്നാല്‍ അപ്പോഴേക്കും തെരഞ്ഞെടുപ്പില്‍ തോറ്റ ജോര്‍ജ് നിയമസഭാംഗമല്ലാതായിക്കഴിഞ്ഞിരുന്നു. ഇത്ര ഗുരുതരമായ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ ജോര്‍ജിനെ പൊതുപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാനാവില്ളെന്ന് നിയമവിദഗ്ധരും ചുണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. 
 

 

പി.സി. ജോര്‍ജിനെതിരായ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍െറ പ്രസക്ത ഭാഗങ്ങള്‍

 

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments