DustbinMedia

നികേഷിനെ അറസ്റ്റ് ചെയ്ത വാർത്ത 'റിപ്പോർട്ട'റിൽ 'തത്സമയം' വന്നോ? അത് വാർത്താ പ്രാധാന്യമുള്ള സംഭവമായി തോന്നിയില്ലേ?

ലക്ഷക്കണക്കിന്‌ സർക്കുലേഷനുള്ള ഒരു പത്രത്തിന്റെ പത്രാധിപരും ഉടമയുമായ വ്യക്തിയെ അനാവശ്യമായി/ദുരുദ്ദേശത്തോടെ അറസ്റ്റ് ചെയ്തുകൊണ്ട് പോയാൽ, അതുവഴി പത്രധർമ്മത്തിലേക്കുള്ള കടന്നുകയറ്റം ആണെന്ന് പത്രാധിപർക്കും പത്രത്തിൽ പ്രവർത്തിക്കുന്ന സകല എഡിറ്റർമാർക്കും തോന്നിയാൽ, ആ സംഭവത്തെപ്പറ്റി മാധ്യമസ്ഥാപനതിനു പറയാനുള്ളത് വാർത്തയായോ, പിറ്റേന്നത്തെ മുഖപ്രസംഗമോ ആയി കൊടുക്കണ്ടേ? പകരം രണ്ടു ദിവസം കഴിഞ്ഞു പത്രാധിപരുടെ ബ്ലോഗിൽ എഴുതിയാൽ മതിയോ?രണ്ടു ദിവസം മുൻപ് അദ്ദേഹത്തിന് നേരെയുണ്ടായ ഗൂഡാലോചനയും, അറസ്റ്റും നടന്നപ്പോൾ അറിയാൻ അദ്ദേഹത്തിന്റെ ചാനൽ പ്രേക്ഷകർക്ക്‌ ആയോ? അതോ അവർ ആശ്രയിച്ചത് വെബ് മീഡിയയെ ആണോ? അത് തത്സമയം ആയിരുന്നോ? നികേഷിന്റെ ഇതെപ്പറ്റിയുള്ള പ്രതികരണം നമ്മൾ അറിഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തിൽ വിഷ്വൽ മീഡിയയിലൂടെ ആയിരുന്നോ അതോ വെബ് മീഡിയയിൽ വന്ന ലേഖനത്തിലൂടെ ആയിരുന്നോ? ശശികുമാറിന്റെ പ്രതികരണം തത്സമയം ബൈറ്റ് ആയിരുന്നോ? അതോ മുറിച്ചുമാറ്റിയ രീതിയിൽ വെബ്ബിലോ?

ഹരീഷ് വാസുദേവന്‍

നികേഷ് കുമാറിന്റെ അറസ്റ്റും തുടർ സംഭവങ്ങളും ഉയർത്തിയ ചില പ്രിന്റ്‌-വിഷ്വൽ-വെബ് മീഡിയ നൈതിക സംശയങ്ങൾ

 

"വാർത്തയ്ക്കായി പത്രങ്ങളെ കാത്തിരിക്കുന്ന കാലം കഴിഞ്ഞു. ഇനി വാർത്തകൾ തത്സമയം ജനങ്ങളിലേക്ക്.അതോടൊപ്പം പ്രതികരണങ്ങളും. വാർത്തകൾ അത് സംഭവിക്കുന്ന സ്ഥലത്ത് നിന്നും എഡിറ്റിംഗ് ഇല്ലാതെ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് " എന്ന മട്ടിലായിരുന്നു .നികേഷിന്റെ പഴയ ചാനൽ പ്രമോകൾ. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഒടുവിൽ അദ്ദേഹം സ്വന്തം ചാനലും തുടങ്ങി. രണ്ടു ദിവസം മുൻപ് അദ്ദേഹത്തിന് നേരെയുണ്ടായ ഗൂഡാലോചനയും, അറസ്റ്റും നടന്നപ്പോൾ അറിയാൻ അദ്ദേഹത്തിന്റെ ചാനൽ പ്രേക്ഷകർക്ക്‌ ആയോ? അതോ അവർ ആശ്രയിച്ചത് വെബ് മീഡിയയെ ആണോ? അത് തത്സമയം ആയിരുന്നോ?  നികേഷിന്റെ ഇതെപ്പറ്റിയുള്ള പ്രതികരണം നമ്മൾ അറിഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം ശബ്ദത്തിൽ വിഷ്വൽ മീഡിയയിലൂടെ ആയിരുന്നോ അതോ വെബ് മീഡിയയിൽ വന്ന ലേഖനത്തിലൂടെ ആയിരുന്നോ? ശശികുമാറിന്റെ പ്രതികരണം തത്സമയം ബൈറ്റ് ആയിരുന്നോ? അതോ മുറിച്ചുമാറ്റിയ രീതിയിൽ വെബ്ബിലോ?

ലക്ഷക്കണക്കിന്‌ സർക്കുലേഷനുള്ള ഒരു പത്രത്തിന്റെ പത്രാധിപരും ഉടമയുമായ വ്യക്തിയെ അനാവശ്യമായി/ദുരുദ്ദേശത്തോടെ അറസ്റ്റ് ചെയ്തുകൊണ്ട് പോയാൽ, അതുവഴി പത്രധർമ്മത്തിലേക്കുള്ള കടന്നുകയറ്റം ആണെന്ന് പത്രാധിപർക്കും പത്രത്തിൽ പ്രവർത്തിക്കുന്ന സകല എഡിറ്റർമാർക്കും തോന്നിയാൽ, ആ സംഭവത്തെപ്പറ്റി മാധ്യമസ്ഥാപനതിനു പറയാനുള്ളത് വാർത്തയായോ, പിറ്റേന്നത്തെ മുഖപ്രസംഗമോ ആയി കൊടുക്കണ്ടേ? പകരം രണ്ടു ദിവസം കഴിഞ്ഞു പത്രാധിപരുടെ ബ്ലോഗിൽ എഴുതിയാൽ മതിയോ?

നികേഷിനെ അറസ്റ്റ് ചെയ്ത വാർത്ത 'റിപ്പോർട്ട'റിൽ 'തത്സമയം' വന്നോ? അതോ അത് വാർത്താ പ്രാധാന്യമുള്ള സംഭവമായി തോന്നിയില്ലേ? അതോ അക്കാര്യം മൂടി വെയ്ക്കേണ്ട ഒന്നായി ചാനൽ കരുതിയോ? ആ സമയം കോണ്‍സ്പിരസി ബോധ്യപ്പെട്ടില്ലെങ്കിലും രാത്രി 8 മണി ആയപ്പോഴേക്ക് അത് നികേഷിനു ബോധ്യപ്പെട്ടല്ലോ, ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ സമീപനം, വിവേചനം, ഹൈക്കോടതി വ്ധിയുടെ നഗ്നമായ ലംഘനം, അങ്ങനെ ഒരു ചാനലിനെത്തന്നെ ഇല്ലാതാക്കാൻ നടത്തുന്ന ഹീനശ്രമങ്ങൾ, ഇവയൊന്നും മലയാളി ചർച്ചയാക്കാൻ മാത്രം 
ഗൌരവകരമല്ല എന്നാണോ ചാനൽ അന്നുരാത്രി കരുതിയത്? പിന്നീടാണോ ഈ ഗൌരവം ബോധ്യമായത്? വാർത്ത നടക്കുമ്പോൾ അത് തിരിച്ചറിയാൻ കഴിവില്ലാത്തവരാണ് തങ്ങൾ എന്നാണോ അതേ ചാനലിലെ മറ്റുള്ളവരുടെ നിലപാട്?

ഓഫ് : പണം അടയ്ക്കാമെന്ന് ഉറപ്പു നല്കുകയും അറസ്റ്റ് ഒഴിവാക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വാശി ഒട്ടും നിഷ്കളങ്കമാണെന്ന് എനിക്കഭിപ്രായമില്ല. നികേഷ് കുമാർ കരുതിക്കൂട്ടി ടാക്സ് വെട്ടിപ്പ് നടത്തിയെന്നും പറയാൻ ഞാൻ ആളല്ല. അറസ്റ്റിനുള്ള അനുവാദം കൊടുക്കുന്ന നിയമഭേദഗതി കൊണ്ടുവരുന്ന നിയമസഭയുടെ ഉദ്ദേശം വെട്ടിപ്പ് നടത്തുന്നവർക്ക് ക്രിമിനൽ ലയബിലിറ്റി കൊണ്ടുവരിക എന്നതല്ലേ? മനപൂർവ്വം ലംഘിക്കുന്നവരെ അതിനു കീഴിൽ കൊണ്ടുവരാം. ഇവിടെ dues അടയ്ക്കാൻ തയ്യാറാണെന്നും പറഞ്ഞു കൂടുതൽ സമയം ചോദിക്കുന്ന ആൾക്ക് വെട്ടിപ്പിനുള്ള മനപ്പൂർവ്വമായ ദുരുദ്ദേശം ഇല്ല എന്ന് കണ്ടിട്ടാണ് ഹൈക്കോടതി 11 തവണകളിലായി അതടയ്ക്കാൻ അനുവാദം നല്കിയത്. There is gross difference between criminal liability and civil liability. വീഴ്ച വരുതിയതിനാലാണ് വീണ്ടും പ്രശ്നം വഷളായത്. പണം അടപ്പിക്കുക മാത്രമാണ് വകുപ്പിന്റെ ഉദ്ദേശമെങ്കിൽ, പണമടയ്ക്കാം എന്ന് ബോധ്യപ്പെടുന്ന നിമിഷം, ഓഫീസിൽത്തന്നെ അറസ്റ്റിൽ ഇരുത്തി അത് വാങ്ങാനാണ് വകുപ്പ് ശ്രമിക്കേണ്ടത്. അതാണ്‌ കേസിന്റെ അപ്പീലിൽ ഹൈക്കോടതി നിരീക്ഷിച്ചതും അറസ്റ്റ് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചതും എന്നാണു ഞാൻ അറിയുന്നത്.

(ഫെയ്സ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണരൂപം)

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments