DustbinMedia

ജനസമ്പര്‍ക്ക പരിപാടി- ആധാറോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളെന്തിങ്കിലുമോ മതി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralacm.gov.in എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി സമര്‍പ്പിക്കുവാന്‍ യുഐഡി നമ്പര്‍, യുഐഡി അധിഷ്ഠിത ബാങ്ക് അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ നിര്‍ബന്ധമല്ലെ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരാതി സമര്‍പ്പിക്കുവര്‍ ആധാര്‍ കാര്‍ഡ് മാത്രമാണ് കൊണ്ടുവരേണ്ടത്. ആധാര്‍ ഇല്ലെങ്കില്‍ മറ്റേതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളായാലും മതി. അക്ഷയ കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് ഓഫീസുകളിലും പരാതി നല്‍കാവുതാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralacm.gov.in  എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം.

  കോട്ടയം, പാലക്കാട് ജില്ലകളിലെ ജനസമ്പര്‍ക്ക തീയതിയില്‍ മാറ്റമുണ്ട്. കോട്ടയത്ത് മെയ് 25 നും പാലക്കാട് ജൂണ്‍ 11 നുമാണ് പരിപാടി നടക്കുന്നത്.  വേനല്‍ കടുത്ത പശ്ചാത്തലത്തിലാണ് മെയ് 25 ന് പാലക്കാട് നടക്കേണ്ട ജനസമ്പര്‍ക്ക പരിപാടി ജൂണ്‍ 11 ലേക്കു മാറ്റിയത്.  മഴ ഉണ്ടായാല്‍ കോട്ടയത്തെ ജനസമ്പര്‍ക്ക വേദിയില്‍ വെള്ളം കയറാനുള്ള സാധ്യത പരിഗണിച്ചാണ് ജൂണ്‍ 11 ലെ പരിപാടി മെയ് 25 ലേക്കു മാറ്റിയത്.

  ആലപ്പുഴ ജില്ലയില്‍ ജനസമ്പര്‍ക്കപരിപാടിയുടെ ചുമതല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‌കേണ്ട അവസാന തീയതി മാര്‍ച്ച് 28 നാണ്.  പത്തനംതിട്ടയില്‍ മാര്‍ച്ച് 31, വയനാട് - ഏപ്രില്‍ 4, കൊല്ലം - ഏപ്രില്‍ 11, കാസര്‍കോട് - ഏപ്രില്‍ 14, മലപ്പുറം - ഏപ്രില്‍ 16, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ - ഏപ്രില്‍ 17.      

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments