DustbinMedia

ബാര്‍ കോഴ കേസിനെ കീറിമുറിച്ചു പരിശോധിക്കുന്നു പ്രശസ്ത അഭിഭാഷകന്‍ ജോണ്‍സണ്‍ മനയാനി

2013 ആഗസ്റ്റ് 12 ന് എക്സൈസ് വകുപ്പിന്‍്റെ ചുമതലയുള്ള എക്സൈസ് മന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നികുതി സെക്രട്ടറിക്ക് ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കുകയും നികുതി സെക്രട്ടറി അത് സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് സ്വീകരിച്ച ദിവസം 2013 ആഗസ്റ്റ് 12 ആണെങ്കിലും ഇത് നികുതി സെക്രട്ടറി തന്നെ 2014 മാര്‍ച്ച് ആറ് എന്നാക്കി തിരുത്തിയിരിക്കുന്നു.

കൊച്ചി:  ബാര്‍ കോഴ കേസിനെ ആധാരമാക്കി പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജോണ്‍സണ്‍ മനയാനി എഴുതിയ പുസ്തകം കോഴയില്‍ മുങ്ങുന്ന കേരളം പുറത്തിറങ്ങി. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച കേസില്‍ ഹൈക്കൊടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍റെ വക്കീല്‍ ശ്രമം നടത്തിയെന്നും അതിന് പിന്നില്‍ വന്‍ ശക്തികേന്ദ്രങ്ങളുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.

ഇവരാരൊക്കെയെന്ന കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണനയില്‍ ഇരിക്കുമ്പോള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ സമര്‍പ്പിച്ച അബ്കാരി നയത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് വകുപ്പ് പൂഴ്ത്തി വച്ചതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം.  2013 ആഗസ്റ്റ് 12 ന് എക്സൈസ് വകുപ്പിന്‍്റെ ചുമതലയുള്ള എക്സൈസ് മന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നികുതി സെക്രട്ടറിക്ക് ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കുകയും നികുതി സെക്രട്ടറി അത് സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  റിപ്പോര്‍ട്ട് സ്വീകരിച്ച ദിവസം  2013 ആഗസ്റ്റ് 12 ആണെങ്കിലും ഇത് നികുതി സെക്രട്ടറി തന്നെ 2014 മാര്‍ച്ച് ആറ് എന്നാക്കി തിരുത്തിയിരിക്കുന്നു.

സുപ്രീം കോടതിയില്‍ വാദം നടക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കേസുകളെ അത് പ്രതികൂലമായി ബാധിക്കും എന്ന കണ്ടത്തലിലാണ് റിപ്പോര്‍ട്ട് മുക്കിയതെന്നാണ് മനയാനി ചൂണ്ടിക്കാണിക്കുന്നത്. ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപക്ക് അഴിമതി ആരോപണം വന്നപ്പോള്‍ വിജലിന്‍സിന് പരാതി നല്‍കിയ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ സിപിഐ എംഎല്‍എ വി.എസ്. സുനില്‍കുമാറും പിന്നീട് വന്ന 20 കോടി ബാര്‍ കോഴയെപ്പറ്റി എന്തുകൊണ്ടാണ് വിജിലന്‍സില്‍ പരാതി നല്‍കാതിരുന്നത് എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. 
രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നു എന്ന് ഒരിടത്തു പഞ്ഞശേഷം  മറ്റൊരിടത്ത് അങ്ങനെയൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടില്ളെന്നും ആ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ നിലവാരമില്ലാത്ത 418 ബാറുകള്‍ വേണമെങ്കില്‍ താത്ക്കാലികമായി തുറക്കാമെന്നും അഡ്വക്കേറ്റ് ജനറല്‍ ഉപദേശിക്കുന്നു. ഈ ഉപദേശത്തിനു പിന്നിലെ നീക്കങ്ങള്‍ വിജിലന്‍സ് അന്വേഷിക്കേണ്ടിയിരിക്കുന്നു. വരുമാനത്തേക്കാള്‍ വലിയ ആര്‍ഭാടത്തില്‍ ജനപ്രതിനിധികള്‍ വിരാജിക്കുന്നു എന്ന കണ്ടത്തെലിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 50 വര്‍ഷം ജനപ്രതിനിധികളായിരുന്ന എല്ലാ എംഎല്‍എ, എംപിമാരുടെയും വരുമാനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണം. കേരളത്തിലെ ഏറ്റവും വിവാദമായ പട്ടയം കേസില്‍ ഹര്‍ജിക്കാരിക്കു വേണ്ടി വാദിച്ച് പട്ടയം നല്‍കാന്‍ ഹൈക്കൊടതിയില്‍ നിന്നും വിധി സമ്പാദിച്ച ജോണ്‍സണ്‍ മനയാനി കൊച്ചിയിലെ മാലിന്യ സംസ്ക്കരണ പ്ളാന്‍റ് കേസില്‍ നാല് വര്‍ഷം നീണ്ട നിയമ യുദ്ധം നടത്തി കേസ് വിജയിപ്പിച്ചിട്ടുണ്ട്.

 

Download Book

 

പുസ്തകം വായിക്കാം. അധ്യായം ഒന്ന് 

 

 

 

 

 

 

 

 

 

 

 

 

 

 

 

(തുടരും -നാളെ അധ്യായം രണ്ട് )

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments