DustbinMedia

മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഇങ്ങനെയുമൊരു വിപ്ലവം നടക്കുന്നു- ഇത് മൊബൈല്‍ഫോണ്‍ ജേര്‍ണലിസം

ബിബിസിയിലും ഗാര്‍ഡിയനിലും പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ശുഭ്രാന്‍ഷു ചൗധരിയാണ് ഈ മൊബൈല്‍ വാര്‍ത്താ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്

വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത, പുതു ടെക്‌നോളജികളെക്കുറിച്ച് അറിവോ കേട്ടുകോള്‍വിയോ പോലുമില്ലാത്ത നൂറുകണക്കിന് ഗ്രാമങ്ങളുണ്ട് നമ്മുടെ ഇന്ത്യയില്‍. ഒരു ചാനലും ഒരു പത്രവും കടന്നു ചെല്ലാത്ത, മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിക്കാനോ അല്ലെങ്കില്‍ മാധ്യമ വാര്‍ത്തകള്‍ അറിയാനോ ഭാഗ്യമോ അവസരമോ ഇല്ലാത്ത ഒരുകൂട്ടര്‍. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗൊന്‍ഡ്വാന മേഖലയിലെ ഗ്രാമങ്ങളില്‍ ഇപ്പോള്‍ നിശബ്ദമായ ഒരു വിപ്ലവം നടക്കുകയാണ്. അല്ലെങ്കില്‍ പുതിയൊരു മാധ്യമപ്രവര്‍ത്തന രീതി അവിടെ പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. മൊബൈല്‍ ജേര്‍ണലിസമെന്ന് അതിന് പേര്.

  ബിബിസിയിലും ഗാര്‍ഡിയനിലും പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ശുഭ്രാന്‍ഷു ചൗധരിയാണ് ഈ മൊബൈല്‍ വാര്‍ത്താ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്. ചൗധരി സ്ഥാപിച്ച സിജിനെറ്റ് സ്വര (സെന്‍ട്രല്‍ ഗൊന്‍ഡ്വാന നെറ്റ് സ്വര) ശബ്ദം അടിസ്ഥാനമാക്കിയ പോര്‍ട്ടല്‍ വഴിയാണ് ഈ പുതിയ ജേര്‍ണലിസം ചൗധരി നടപ്പിലാക്കുന്നത്.

  മാധ്യമങ്ങളൊന്നും കടന്നുചെല്ലുന്നില്ലെങ്കിലും ആശയവിനിമയ മാര്‍ഗമായ മൊബൈല്‍ ഫോണ്‍ ഈ പ്രദേശത്തെ ഗ്രാമങ്ങളെല്ലാം സാന്നിധ്യമുറപ്പിച്ചതായി തിരിച്ചറിഞ്ഞതോടെയാണ് ചൗധരിയും കൂട്ടുകാരും ഇങ്ങനെയൊരു രീതിയിലേക്ക് കാര്യങ്ങള്‍ തിരിച്ചത്. 8050068000 എന്ന മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് ആര്‍ക്കും വിളിക്കാം. കീപാഡില്‍ 1 എന്ന നമ്പര്‍ ഞെക്കിയാല്‍ അവര്‍ക്ക് പറയാനുള്ള വാര്‍ത്തകള്‍ അറിയിക്കാം. 2ല്‍ ഞെക്കിയാല്‍ മറ്റുള്ളവര്‍ പങ്കുവച്ച വാര്‍ത്തകള്‍ കേള്‍ക്കാം. ഇതെല്ലാം നിയന്ത്രിക്കുന്നത് ചൗധരിയും സംഘവും.

  ഇന്ത്യയില്‍ രാഷ്ട്രീയം ജനാധിപത്യവത്ക്കരിക്കപ്പെട്ടതാണ്. എന്നാല്‍ മാധ്യമങ്ങളുടെ കാര്യം അങ്ങനെയല്ല. സമൂഹത്തിലെ ഉന്നതര്‍ക്ക് മാത്രമാണ് ഇന്ത്യയിലെ പലമേഖലകളിലും മാധ്യമങ്ങള്‍ പ്രാപ്യമായിട്ടുള്ളത്. ഗൊന്‍ഡ്വാന മേഖലയില്‍ ആളുകള്‍ സംസാരിക്കുന്നത് ഗോണ്ടി ഭാഷയാണ്. അത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ അറിയില്ല. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ തീരെ ചെറുതാണ്. ശരിയായ രീതിയില്‍ ആശയവിനിമയം സാധ്യമാണെങ്കില്‍ അതിനെല്ലാം പരിഹാരമാകും. സര്‍ക്കാരിന് അത് കഴിയാതെ വരുന്നതോടെ അവിടെ മാവോയിസ്റ്റുകള്‍ ശക്തിപ്രാപിക്കുന്നു- ചൗധരി പറയുന്നു.

  സാധാരണ എല്ലാ സ്ഥലങ്ങളിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആത് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രാദേശിക ചാനലുകളിലാണ്. പിന്നീട് ദേശീയ മാധ്യമങ്ങളിലും അങ്ങനെ അന്താരാഷ്ട്ര തലത്തിലും എത്തും. എന്നാല്‍ ഗൊന്‍ഡ്വാനയില്‍ അവസ്ഥ നേരേ തിരിച്ചാണ്. ഇതിനൊരു മാറ്റം വരുത്താന്‍ ഇന്റര്‍നെറ്റ് വഴി ശ്രമം നടത്തി. പിന്നീട് കമ്മ്യൂണിറ്റി റേഡിയോയും ഉപയോഗിച്ചു. പക്ഷേ ഇതിനൊന്നും വിജയിക്കാന്‍ കഴിയാതെ വന്നതോടെയാണ് മൊബൈല്‍ ജേര്‍ണലിസമെന്ന ആശയത്തിലേക്ക് കടന്നതെന്നും ചൗധരി വ്യക്തമാക്കുന്നു. ഇപ്പോള്‍ ഗൊന്‍ഡ്വാനയിലെ ആളുകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മൊബൈല്‍ ജേര്‍ണലിസം എന്ന തലമുപയോഗിച്ച് പങ്കുവയ്ക്കുന്നു. അതിന് പരിഹാരം കാണുന്നു...

 

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments