DustbinMedia

ഓണ്‍ലൈന്‍ അഭിപ്രായ സ്വാതന്ത്ര്യം- 66എ വകുപ്പ് റദ്ദാക്കി, ഇതുവരെ ഈ നിയമത്തിന് കീഴില്‍ നടത്തിയ അറസ്റ്റുകള്‍

ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകളിട്ടതിനും ലൈക് ചെയ്തതിനുമടക്കം ഈ നിയമത്തിന് കീഴില്‍ രാജ്യത്ത് നിരവധി കേസുകള്‍ രജിസ്ട്രര്‍ ചെയ്യുകയും അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ 2-3 വര്‍ഷത്തിനിടെ ഇത്തരത്തില്‍ നടത്തിയ പ്രധാന അറസ്റ്റുകള്‍ ഇവയാണ്...

സമൂഹമാധ്യമങ്ങളിലടക്കം ഓണ്‍ലൈനായുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്നുവെന്ന ആരോപണം കേട്ട ഐടി നിയമത്തിലെ 66 എ വകുപ്പ് ചൊവ്വാഴ്ച സുപ്രീം കോടതി റദ്ദാക്കിയത് ഏറെ ആവേശത്തോടെയാണ് ഭൂരിഭാഗവും സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസില്‍ ജസ്റ്റിസ് ചെലമേശ്വറും രോഹിന്റണ്‍ ഫലി നരിമാനും ഉള്‍പ്പെട്ട ബെഞ്ചാണ് ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകളിട്ടതിനും ലൈക് ചെയ്തതിനുമടക്കം ഈ നിയമത്തിന് കീഴില്‍ രാജ്യത്ത് നിരവധി കേസുകള്‍ രജിസ്ട്രര്‍ ചെയ്യുകയും അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ 2-3 വര്‍ഷത്തിനിടെ ഇത്തരത്തില്‍ നടത്തിയ പ്രധാന അറസ്റ്റുകള്‍ ഇവയാണ്...

2012 മേയ്- രാഷ്ട്രീയക്കാര്‍ക്കെതിരേയും പ്രധാനമന്ത്രിക്കെതിരേയും അപമാനകരമായ രീതിയിലും ദേശീയ പതാകയെ അധിക്ഷേപിച്ചും പോസ്റ്റുകളിട്ടതിന് രണ്ട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ മുംബൈ പോലീസിലെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.

2012 സെപ്റ്റംബര്‍- ചണ്ഡിഗഢ് ട്രാഫിക് പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അധിക്ഷേപപരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതിന് ഹീന ബക്ഷി, കമല്‍പ്രീത് സിങ് എന്നിവരെ അറസ്റ്റ് ചെയ്തു.

2012 സെപ്റ്റംബര്‍- രാജ്യത്തിന്റെ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയെ അറസ്റ്റ് ചെയ്തു

2012 ഒക്ടോബര്‍- അന്ന് കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെ അധിക്ഷേപിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തുവെന്ന ആരോപണത്തില്‍ 45കാരനായ വ്യവസായിയെ പോണ്ടിച്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

2012 നവംബര്‍- ശിവസേന നേതാവ് ബാല്‍താക്കറേ മരിച്ചപ്പോള്‍ ബന്ദ് ആഹ്വാനം ചെയ്തതിനെതിരേ ഷഹീന്‍ ധാദയും രേണു ശ്രീനിവാസനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായി.

2014 ഒക്ടോബര്‍- ഹുഹുദ് ചുഴലിക്കാറ്റ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്തവരെ ശിക്ഷിക്കാനായി വന്നതാണെന്നും അതിനാല്‍ അത് നന്നായെന്നും പോസ്റ്റ് ചെയ്ത വിദ്യാര്‍ഥിയെ ആന്ധ്ര പ്രദേശ് സി ഐഡി അറസ്റ്റ് ചെയ്തു

മാര്‍ച്ച് 2015- സമാജ് വാദി പാര്‍ട്ടി നേതാവും മന്ത്രിയുമായ അസം ഖാനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments