DustbinMedia

നികേഷിനെ പിന്തുണച്ചും പിണറായിയെ പുകഴ്ത്തിയും ജോയ് മാത്യു

ഭൂമി വാങ്ങുന്നത് മുതൽ ,സോപ്പ് വില്ക്കുന്നതിൽ വരെ എങ്ങിനെയൊക്കെ നികുതി വെട്ടിപ്പ് നടത്താം എന്ന് തലപുകയ്കുന്ന മലയാളിയുടെ കപട സമൂഹ്യപ്രതിബദ്ധതയൊർത്തു നമുക്ക് സഹതപിക്കാം .

നികേഷിനേയും പിണറായിയേയും വാനോളം പുകഴ്ത്തി സംവിധായകന്‍ ജോയ് മാത്യുവും രംഗത്തത്തെി. ആര്‍ജവമുള്ള രാഷ്ട്രീയ നേതാവാണ് പിണറായിയെന്നും നികേഷിനെ പൊലീസ് ബന്ദിയാക്കിയെന്നും സമൂഹത്തില്‍ ഇടട്ടനീതി പാടില്ളെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൂര്‍ണരൂപം. 


മറ്റൊരളുടെ വീഴ്ച(അയാൾ പ്രശസ്തനും കൂടിയാണെങ്കിൽ പറയണ്ട !) ആഘോഷിക്കുക എന്നത് മലയാളിക്കു ദേശീയ ആഘോഷം പോലെയാണ് .ഇന്നലെ മുഴുവൻ സമയവും ഫെസ് ബുക്കിൽ റിപ്പോർട്ടർ ചാനൽ മേധാവി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും അതിൽ ഉന്മാദിക്കുകയും ചെയ്യുകയായിരുന്നു മലയാളികളധികവും ,എന്നാൽ നികേഷ് കുമാർ ആകട്ടെ എന്നുമെന്നപോലെ ലൈവ് ആയിത്തന്നെ ജനങ്ങൾക്ക് മുന്പിൽ തന്റെ ജോലിയുമായി എത്തി മനോരോഗികളായ മലയാളികളെ നിരാശപ്പെടുത്തുകയും ചെയ്തു .ഇനി അഥവാ അറസ്റ്റു ചെയ്താൽ തന്നെ എന്ത് കുറ്റത്തിനാണു അയാള് അറസ്റ്റിലാവുന്നത് എന്നുകൂടി അറിയണ്ടെ ? .പരസ്യ്ദാതാക്കളിൽ നിന്നും വസൂൽ ചെയ്യേണ്ടതോ ചെയ്തതോ ആയ നികുതിപ്പണം പിരിച്ചെടുത്ത് സർക്കാരിലേക്ക് അടക്കുവാൻ കാലതാമസം വരുത്തി എന്നതിനാലാണ് ,അല്ലാതെ ആരെയെങ്കിലും ഹമ്മർ ഇടിപ്പിച്ചു കൊന്നതിനോ ,കോഴ വാങ്ങിയതിനൊ ,വസ്തുത വിരുദ്ധമായ വാർത്ത കൊടുത്തതിണോ , പിടിച്ചുപറി നടത്തിയതിനോ അല്ല എന്ന് മനസ്സിലാക്കണം ,നേരായ വഴിക്ക് ഒരു കബനി നടത്തിക്കൊണ്ടു പോകുന്നതിന്റെ ബേജാർ കൊച്ചൌസേപ്പ് ചിറ്റിലപ്പ്‌ള്ളിയോട് തന്നെ ചോദിക്കണമെന്നില്ല ,വീടിന്നടുത്തുള്ള പലചരക്കു കടക്കാരനോട് ചോദിച്ചാൽ മതിയാകും .


ഏതെങ്കിലും രാഷ്ട്രീയ ചായവുകളുടെയോ കച്ചവട താൽപ്പര്യങ്ങളുടെയോ സ്തുതിപാടകരല്ലാതെ വാർത്തകളുടെ വസ്തുനിഷ്ഠതയിൽ ഊന്നി ജനങ്ങൾക്കിടയിൽ വിശ്വസ്യതയുണ്ടാക്കാൻകഴിഞ്ഞതിൽ റിപ്പോർട്ടർ ചാനലിന്റെ സ്ഥാനം ഒന്നാമത് തന്നെയാണു. ഇത് മനസ്സിലാക്കാനും ആർജ്ജവത്തോടെ പറയാനും കഴിയുന്ന ഒരു രാഷ്ട്രീയ നേതാവേ നമുക്കുള്ളൂ ;പിണറായി വിജയൻ ,അദ്ദേഹത്തിന്റെ പ്രസ്താവന ഇതാ "കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തമുള്ള സർക്കാർ അവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുകയാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ രാജ്യത്തെ കോര്‍പറേറ്റുകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ട നികുതി അഞ്ച് ശതമാനമാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്


മുൻപ് കിംഗ്ഫിഷര്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും താങ്ങിനിർത്തിയ അനുഭവമുണ്ട് .
2005 മുതല്‍ 2012 വരെ മാത്രം ഖജനാവിലേക്ക് ചേരേണ്ട 26,12,135 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്.
മാധ്യമ സ്ഥാപനം ആയാൽ നികുതി അടയ്ക്കേണ്ടതില്ല എന്ന് അഭിപ്രായമില്ല. അതിനുള്ള സാവകാശം നൽകുന്നതിനു പകരം ബന്ദിയാക്കിയും പോലീസ് നടപടിയിലൂടെയും പിടിച്ച പിടിയിൽ തുക ഈടാക്കും എന്ന ഹുങ്ക് അമിതാധികാര പ്രയോഗമായേ കാണാൻ കഴിയൂ.
ഒരു സമൂഹത്തിൽ ഇരട്ടനീതി പാടില്ല"

ഭൂമി വാങ്ങുന്നത് മുതൽ ,സോപ്പ് വില്ക്കുന്നതിൽ വരെ എങ്ങിനെയൊക്കെ നികുതി വെട്ടിപ്പ് നടത്താം എന്ന് തലപുകയ്കുന്ന മലയാളിയുടെ കപട സമൂഹ്യപ്രതിബദ്ധതയൊർത്തു നമുക്ക് സഹതപിക്കാം .

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments