DustbinMedia

നികേഷിനെതിരായ നടപടി- മാധ്യമസ്വാതന്ത്ര്യത്തില്‍ നികുതി കുടിശിഖ വരുത്താന്‍ വകുപ്പുണ്ടോ?

നികേഷിന്‍െറ അറസ്റ്റിനെ പിണറായി വിജയനടക്കമുള്ള പലരും വിലയിരുത്തിയത് ഫാസിസത്തിന്‍െറ കടന്നു വരവ് എന്നും മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം എന്നുമൊക്കെയാണ്. എന്നു മുതലാണ് മാധ്യമസ്വാതന്ത്ര്യത്തില്‍ നികുതി കുടിശിഖ വരുത്താനുള്ള വകുപ്പൊക്കെ കൂട്ടിചേര്‍ത്തത്? ഇതൊരു രാഷ്ട്രീയ നീക്കമാണെന്നും നികേഷിനെ കരുവാക്കുകയാണെന്നും മറ്റൊരു കൂട്ടര്‍. കോര്‍പ്പറേറ്റുകള്‍ അടക്കേണ്ട നികുതി എഴുതി തള്ളുകയും നികേഷിനെ ടാര്‍ഗറ്റ് ചെയ്തതാണെന്നും മറ്റൊരു കുട്ടര്‍.

സ്വന്തം ലേഖിക


കൊച്ചി : സേവന നികുതി കുടിശിഖ വരുത്തിയതിനാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  നികേഷിന്‍െറ അറസ്റ്റ് സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയതും  വിട്ടയച്ചതും.  2013 മാര്‍ച്ച് മുതല്‍ 2014 മാര്‍ച്ച് വരെ സര്‍ക്കാറിലേക്ക് അടക്കാനുള്ള 2.20 കോടി രൂപയുടെ സേവന നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം അനുവദിച്ചത്. നികുതി കുടിശിഖയില്‍ 1.71 കോടി രൂപ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) എ.എം ബഷീര്‍ മുമ്പാകെ അടച്ചു. ബാക്കിവരുന്ന 38 ലക്ഷം രൂപയില്‍ 19 ലക്ഷം രൂപ ഈ മാസം തന്നെ അടച്ചു തീര്‍ക്കുമെന്നും ശേഷിക്കുന്ന തുക ജൂലൈ 30 നകം അടക്കുമെന്നും നികേഷ് കുമാര്‍ കോടതിയെ അറിയിച്ചു.


നികേഷിന്‍െറ അറസ്റ്റിനെ പിണറായി വിജയനടക്കമുള്ള പലരും വിലയിരുത്തിയത് ഫാസിസത്തിന്‍െറ കടന്നു വരവ് എന്നും മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം എന്നുമൊക്കെയാണ്. എന്നു മുതലാണ് മാധ്യമസ്വാതന്ത്ര്യത്തില്‍ നികുതി കുടിശിഖ വരുത്താനുള്ള വകുപ്പൊക്കെ കൂട്ടിചേര്‍ത്തത്? ഇതൊരു രാഷ്ട്രീയ നീക്കമാണെന്നും നികേഷിനെ കരുവാക്കുകയാണെന്നും മറ്റൊരു കൂട്ടര്‍. കോര്‍പ്പറേറ്റുകള്‍ അടക്കേണ്ട നികുതി എഴുതി തള്ളുകയും നികേഷിനെ ടാര്‍ഗറ്റ് ചെയ്തതാണെന്നും മറ്റൊരു കുട്ടര്‍. 


പരസ്യകമ്പനികള്‍ പരസ്യം നല്‍കുന്നത് പണം നല്‍കാന്‍ 90 ദിവസത്തെയൊക്കെ ഗ്യാപ് ഇട്ടാണ്. എല്ലാ ചാനലുകള്‍ക്കും. ഏഷ്യാനെറ്റ് പോലെ ടാം റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതു കൊണ്ട് ബാര്‍ഗൈനിങ് പവര്‍ കൂടുതലുള്ള ചാനലുകള്‍ക്ക് ഈ പണം കൃത്യ തീയതികളില്‍ വാങ്ങിച്ചെടുക്കാനവും. എന്നാല്‍ റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍ പോലുള്ള ചിനലുകള്‍ക്ക് പരസ്യം നല്‍കുന്നതു തന്നെ ഒൗദാര്യം എന്നാണ് പരസ്യദാദാക്കളുടെ പക്ഷം. ചാനലുകള്‍ പലപ്പോഴും നിര്‍ബന്ധിച്ചാവും ഈ പരസ്യങ്ങള്‍ സംഘടിപ്പിക്കുന്നതും. അതുകൊണ്ടു തന്നെ 90 ദിവസം കഴിഞ്ഞാലും ചിലപ്പോള്‍ പണം കിട്ടില്ല. നീണ്ടു പോകും. പരസ്യടാര്‍ജറ്റ് തികക്കാന്‍ വേണ്ടി മാര്‍ക്കറ്റിങ്ങുകാര്‍ ചിലപ്പോള്‍ പണം നല്‍കാന്‍ പ്രാപ്തിയില്ലാത്തവരില്‍ നിന്നും പരസ്യം പിടിച്ചു വാങ്ങും. പണം കിട്ടിയാലായി. ഇല്ളെങ്കിലായി. എന്നാല്‍ ബില്ലിങ് കഴിഞ്ഞാല്‍ സേവനനികുതി അടക്കാന്‍ സ്ഥാപനം ബാധ്യസ്തരാണ്്.  50 ലക്ഷത്തില്‍ കൂടുതല്‍ കുടിശിഖ വരുത്തിയവരെ അറസ്റ്റ് ചെയ്യാനും നികുതി പിരിക്കാനുമാണ് കേന്ദ്ര തീരുമാനം. ചിദംബരത്തിന്‍െറ തീരുമാനമായിരുന്നു അത്. 


ഇത് എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കൃത്യമായ വരവു ചെലവു കണക്കുകള്‍ സൂക്ഷിക്കുകയും ഇന്‍േറണല്‍ ഓഡിറ്റിങ്ങ് നടത്തുകയും ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് പല വീഴ്ചകളും  പറ്റുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. സേവന നികുതി മാത്രമല്ല സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതി. 
എപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട് 1948 അനുസരിച്ച് എല്ലാ മാസവും 21 ആം തീയതിക്ക് അകം തുക അടയ്ക്കണം.  ആദായ നികുതി ആക്ട്, 1961 അനുസരിച്ച് എല്ലാ മാസവും 7 ാം തീയതിക്ക് മുന്നെ  ടിഡിഎസ് അടക്കണം. ഫിനാന്‍സ് ആക്ട് 1994 അനുസരിച്ചുള്ള സേവന നികുതിഎല്ലാ മാസവും 5 ാം തീയതിക്ക് അകം അടക്കണം. കൂടാതെ  ¤്രപാവിഡന്‍്റ് ഫണ്ട് ആക്ട്,1952 അനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തില്‍ തൊഴിലുടമയുടെ വിഹിതം എല്ലാ മാസവും 15 ാം തിയതിക്കകം അടയ്ക്കണം. സേവനനികുതി മാത്രമായി റിപ്പോര്‍ട്ടര്‍ ചാനല്‍ മുടക്കി എന്നു കരുതാന്‍ പ്രയാസമാണ്. അങ്ങനെയെങ്കില്‍ സ്വാഭാവികമായും ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ടടക്കം എന്തായി എന്നന്വേഷിക്കേണ്ടി വരും. 


വി കെ ആദര്‍ശ് പറയുന്നത് ‘‘രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്സൈറ്റില്‍  (RoC) ഇന്‍ഡോ-ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് - അതെ റിപ്പോര്‍ട്ടറിന്‍്റെ സര്‍ക്കാര്‍ പള്ളിക്കൂട പേര് ഇതാണ് - സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 30 ലക്ഷം, 120 ലക്ഷം എന്നിങ്ങനെ രണ്ട് വായ്പകള്‍ ഉണ്ട്. സ്വാഭാവികമായും ഒന്ന് ഓഡി/സിസി -പ്രവര്‍ത്തന മൂലധനം- ആകണം. അപ്പോള്‍ എല്ലാ നവമ്പര്‍ മാസത്തിനകം മുന്‍വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് നല്‍കി ലിമിറ്റ് പുതുക്കണം. അല്ലങ്കെില്‍ അത് എന്‍ പി എ ആയി നീങ്ങാം. ഫിനാന്‍ഷ്യല്‍ ഡിസിപ്ളിന്‍ ആകെ തകര്‍ന്നാല്‍ അത് പല പല ചെയ്തികളില്‍ എത്താം. അങ്ങനെ എത്തിയ ഒരു മാധ്യമാധിപനെ, ഡെക്കാന്‍ ¤്രകാണിക്കിളിന്‍്റെ ടി വെങ്കിട്ടറാം റെഡ്ഡിയേയും സഹോദരനെയും സിബിഐ അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ മാസം 13 നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് എന്‍ പി എ അക്കൗണ്ടുകളില്‍ ഒന്നാണ് ഡെക്കാന്‍ ¤്രകാണിക്കിളിന്‍്റേത്. ഇവിടെ തുക തീരെ ചെറുതാണങ്കിലും നിയമത്തിന്‍റെ കണ്ണില്‍ അങ്ങനെ ആകണമെന്നില്ല. എന്നോര്‍ക്കാം.’’ എന്നാണ്. 
ഇതിനെയാണ് ഫാസിസത്തിന്‍െറ കടന്നു വരവായും മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമായും ഒക്കെ വിശേഷിപ്പിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തില്‍ എന്തൊക്കെയുള്‍പ്പെടും?

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments